Webdunia - Bharat's app for daily news and videos

Install App

ടീനയുടെ മരണം: ദുരൂഹതയുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ

ടീനയുടെ മരണം: ദുരൂഹതയുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (08:43 IST)
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിന് പിന്നിലുള്ള സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയെ സമീപിക്കും. വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ടീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
 
മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  അതിനിടയിലാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്. 2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. 
 
കേസിന്റെ വിചാരണാ നടപടി ക്രമങ്ങൾ നീണ്ടുപോകുമ്പോൾ സാക്ഷികളും തെളിവുകളും നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടെൻബ്ൻ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാർ, ശശീന്ദ്രൻ ആക്‌ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരം എന്നിവർ പറഞ്ഞു. ശശീന്ദ്രൻ നേരിടേണ്ടിവന്ന കടുത്ത സമ്മർദ്ദവും ഭീഷണിയും വ്യക്തമായി അറിയുന്നയാളാണു ടീന. 
 
മരണത്തെ തുടർന്നു കോയമ്പത്തൂരിലെ ആശുപത്രി നടപടികൾ അതിവേഗത്തിലാണു പൂർത്തിയാക്കിയതെന്നു ജോയ് കൈതാരം ആരോപിച്ചു. പോസ്‌റ്റ്‌മോർട്ടം ആവശ്യപ്പെടേണ്ടതായിരുന്നു. ശശീന്ദ്രൻ കേസിലെ സാക്ഷികളുടെ മരണവും ഫയലുകൾ കാണാതാകലും ദുരൂഹമാണ്. ഇതേക്കുറിച്ചു പുറത്തുനിന്നുള്ള ഏജൻസിതന്നെ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ടീന. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മലബാർ സിമന്റ്സ് ആക്‌ഷൻ കൗൺസിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments