Select Your Language

Notifications

webdunia
webdunia
webdunia
webdunia

മംഗളൂരുവിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥികൾ മരിച്ചു

മംഗളൂരുവിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥികൾ മരിച്ചു

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (12:37 IST)
വിഷം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്കം പുത്തരിക്കുന്നിലെ രാധാകൃഷ്ണന്റെയും എം.ജ്യോതിയുടെയും മകന്‍ വി.വിഷ്ണു (22), നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്തെ സുഭാഷിന്റെയും ജിഷയുടെയും മകള്‍ ഗ്രീഷ്മ (21) എന്നിവരാണ് മരിച്ചത്.
 
മംഗളൂരുവിലെ സ്വകാര്യ കോളജിലെ പി.ജി വിദ്യാര്‍ഥികളാണ് ഇരുവരും. മംഗളുരു റെയില്‍വേ സ്റ്റേഷനടുത്തെ ഒരു ലോഡ്ജ് മുറിയിലാണ് ഇരുവരെയും വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതര നിലയിൽ കണ്ടെത്തിയ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഇരുവരും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളെ അടക്കാൻ കുഴിയെടുത്തു, 3 അടി താഴെ മൺകുടത്തിൽ ജീവനോടെ മറ്റൊരു കുഞ്ഞ്; യുവാവിനു വിധി കാത്ത് വെച്ച സമ്മാനം