'ഞങ്ങൾക്കാർക്കും തോന്നാത്ത ഒരു കാര്യമാണ് ചെയ്തത്, എല്ലാ നന്മകളും ഉണ്ടാകട്ടെ'; നൗഷാദിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി

നൗഷാദ് നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

ചൊവ്വ, 13 ഓഗസ്റ്റ് 2019 (08:38 IST)
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വന്തം കടയില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ എടുത്ത് നല്‍കിയ നൗഷാദ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.അദ്ദേഹത്തിന്റെ നല്ല പ്രവർത്തിയ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്ത് എത്തിയത്. ഇപ്പോൾ ഇന്നത്തെ പെരുന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥനകളും നന്മകളും നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. നൗഷാദ് നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
 
നിങ്ങള്‍ നിങ്ങളുടെ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് അറിഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്, നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങള്‍ ചെയ്യുക എന്നത്. അതിനായി പടച്ചോന്‍ അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്. വലിയ കാര്യമാണ്, എല്ലാ നന്മകളും ഉണ്ടാകട്ടെ.- മമ്മൂട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാൻ ശ്രമം; ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി