Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ നമ്പർ തന്നെ വേണം, മമ്മൂക്ക ചോദിച്ചാൽ ആർക്കാണ് കൊടുക്കാതിരിക്കാനാവുക !

ആ നമ്പർ തന്നെ വേണം, മമ്മൂക്ക ചോദിച്ചാൽ ആർക്കാണ് കൊടുക്കാതിരിക്കാനാവുക !
, ചൊവ്വ, 18 ഫെബ്രുവരി 2020 (16:54 IST)
മാലയാള സിനിമയിൽ ഏറ്റവും വലിയ വണ്ടി പ്രാന്തൻ ആരാണെന്ന് ചോദിച്ചാൽ മെഗാസ്റ്റാർ മമ്മൂട്ടിണെന്ന് തന്നെയാണ് ഉത്തരം. മമ്മൂക്കയുടെ ഗ്യാരേജിൽ കാറുകളുടെ എണ്ണം എടുത്താൽ തീരില്ല, വിന്റേജ് കാറുകളും സ്പോർട്ട്സ് വാഹനങ്ങളുമെല്ലാമായി വലിയ നിര തന്നെ ഉണ്ട് എല്ലാ വാഹനങ്ങൾക്കും ഒരേ നമ്പർ തന്നെ 369
  
ഇപ്പോൾ പുതിയതായി വാങ്ങിയ ക്യാരവാനും അതേ നമ്പർ തന്നെ ലാഭിച്ചിരിയ്ക്കുകയാണ്. ബെൻസിന്റെ പുതിയ ക്യാരവാനാണ് മമ്മൂട്ടി സ്വന്തമാക്കിയിരിയ്ക്കുന്നത് കെഎൽ 07 സി യു 369 എന്ന നമ്പരിലാണ് വാഹനം രജിസ്റ്റർ ചെയ്യുക. ഈ നമ്പർ മറ്റു രണ്ടുപേർ കൂടി ആവശ്യപ്പെട്ടിരുന്നു എങ്കിലും അവർ പിൻമാറിയതോടെയാണ് ലേലമില്ലാതെ തന്നെ മമ്മൂട്ടിയ്ക്ക് നമ്പർ ലഭിച്ചത്.
 
369 എന്ന പ്രിയ നമ്പരായതിന് പിന്നിൽ ഒരു കാരണമുണ്ട്. പണ്ടൊരിയ്ക്കൾ മമ്മൂട്ടി വാങ്ങിയ ഒരു പെട്ടിയുടെ നമ്പർ ലോക്കാായിരുന്നു 369. മൂന്നിന്റെ ഗുണിതങ്ങളായ ഈ നമ്പർ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെടുകയായിരുന്നു. രണ്ട് കോടിയിലധികം വിലവരുന്ന ജാഗ്വർ എക്‌സ്ജെ ലോങ്ങ് വീൽബേസ്, പോർഷെ പാനമേറ എന്നിവയാണ് 369 ഗ്യരേജിലെ വമ്പൻമാർ.
 
ടൊയോട്ട ഫോർച്യൂണർ, ടൊയോട്ട ലാൻഡ് ക്രൂയിസർ, മിനി കൂപ്പർ എസ്, ബിഎംഡബ്ള്യൂ 5 സീരീസ്, E46 ബിഎംഡബ്ള്യൂ എം3, മിത്സുബിഷി പജേരോ സ്പോർട്ട്, ഫോക്‌സ്വാഗൺ പസ്സാറ്റ്, ഓഡി എ7 സ്പോർട്സ്ബാക്ക് എന്നിങ്ങനെ പോകുന്നു മാമ്മൂട്ടിയുടെ ഗ്യാരേജിലെ വാഹന നിര.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാവ സുരേഷിന് സര്‍ക്കാര്‍ സൌജന്യ ചികിത്‌സ നല്‍കും, സുരേഷ് ഉടന്‍ സുഖം പ്രാപിച്ച് തിരികെയെത്തുമെന്ന് മന്ത്രി ശൈലജ