Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അദ്ദേഹത്തിന് പ്രത്യേക പരിഗണന കൊടുക്കണം’ - പ്രേം കുമാറിന് സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി!

അസുഖബാധിതനായി കിടപ്പിലായ ആള്‍ മമ്മൂട്ടിയുടെ പേജില്‍ സഹായം ചോദിച്ചു...

‘അദ്ദേഹത്തിന് പ്രത്യേക പരിഗണന കൊടുക്കണം’ - പ്രേം കുമാറിന് സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി!
, വ്യാഴം, 11 ഏപ്രില്‍ 2019 (09:52 IST)
മമ്മൂട്ടിയുടെ ആരാധകർ അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടി മാത്രം ജയ് വിളിക്കുന്നവരല്ലെന്നും മറ്റ് നിരവധി സഹായ പ്രവര്‍ത്തനങ്ങളും നടത്താറുണ്ടെന്ന് ഏവര്‍ക്കും അറിയാം. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പേജില്‍ സഹായം അഭ്യര്‍ത്ഥിച്ചയാളെ കണ്ടെത്തി അയാൾക്ക് ആവശ്യമായ സഹായം നൽകണമെന്ന് ഫാൻസ് ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. അതിനായി, അയാളുടെ കമന്റ് മമ്മൂക്ക കാണുന്നത് വരെ ഷെയർ ചെയ്യണമെന്നായിരുന്നു ഫാൻസ് ആഹ്വാനം ചെയ്തത്.
 
എന്തായാലും ആരാധകരുടെ പ്രതീക്ഷ പൂവണിയുകയാണ്. പത്തനാപുരം പുനലൂർ സ്വദേശിയായ പ്രേം കുമാർ ആണ് മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ സഹായം അഭ്യർഥിച്ച് രംഗത്തെത്തിയത്. പ്രേം കുമാറിന് ഒരു പ്രത്യേക പരിഗണന കൊടുക്കണമെന്ന് തന്റെ ഓഫീസിനെ ഏൽപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർ നാഷനൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസാണ് ഈ വിവരം ഫേസ്ബുക്ക് വഴി വ്യക്തമാക്കിയത്. 
 
‘നിലവിൽ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളിൽ ഒന്നും പരിഹരിക്കാൻ ആവുന്ന പ്രശ്നങ്ങൾ അല്ല അദ്ദേഹത്തിന്റെത്. എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിർദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നൽകുന്നതാണ്. കൂടാതെ മമ്മുക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛൻ അടുത്ത ദിവസങ്ങളിൽ തന്നെ സന്ദർശിക്കുകയും സഹായിക്കാവുന്ന കൂടുതൽ സാദ്ധ്യതകൾ ആരായുന്നതുമാണ്.‘ - റോബേർട്ട് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:
 
പ്രിയപ്പെട്ടവരെ, 
ഇന്നലെ മമ്മൂക്കയുടെ പേജിൽ "മധുര രാജ " സിനിമയുടെ പോസ്റ്റിനു താഴെ പ്രേംകുമാർ എന്ന വ്യക്തി സഹായം അഭ്യർത്ഥിച്ചു ഇട്ട ഒരു കമ്മന്റ് ഇതിനോടകം നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ. ഈ കമന്റ് മമ്മുക്കയുടെ ശ്രദ്ധയിൽ പെടുന്നത് വരെ ഷെയർ ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്ക്രീൻ ഷോട്ട് ആയിരക്കണക്കിന് ആളുകൾ ആണ് ഷെയർ ചെയ്തിരുന്നത് എന്ന് മനസ്സിലായി. ഇപ്പോഴും നൂറുകണക്കിന് ആളുകൾ വാട്സാപ്പിലൂടെയും മറ്റും അത് അയച്ചു തരുന്നുമുണ്ട്. 
 
ഇന്നലെ തന്നെ നിങ്ങളുടെ ശ്രമങ്ങൾക്ക് പരിഹാരം ഉണ്ടായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക അത് കണ്ടു. ഉടനടി വിഷയം പഠിക്കാൻ നമ്മുടെ ഓഫിസിനെ ചുമതലപെടുത്തിയിരുന്നു. അതിനെ തുടർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടർന്ന് മാനേജിങ് ഡയറക്ടർ റവ. ഫാ: തോമസ് കുര്യൻ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു
 
നിലവിൽ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളിൽ ഒന്നും പരിഹരിക്കാൻ ആവുന്ന പ്രശ്നങ്ങൾ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിർദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നൽകുന്നതാണ്.കൂടാതെ മമ്മുക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛൻ അടുത്ത ദിവസങ്ങളിൽ തന്നെ സന്ദർശിക്കുകയും സഹായിക്കാവുന്ന കൂടുതൽ സാദ്ധ്യതകൾ ആരായുന്നതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻ‌താരയോട് മാപ്പ് പറയാൻ ഉദ്ദേശമില്ല, ഭയം എന്താണെന്ന് അറിയാത്ത കുടുംബത്തിലെ അംഗമാണ് ഞാൻ: വീണ്ടും നയൻസിനെ കടന്നാക്രമിച്ച് രാധാരവി