മമ്മൂട്ടി വില്ലനായപ്പോഴൊക്കെ പടം ക്ലാസായിട്ടുണ്ട്! - ചരിത്രം ആവർത്തിക്കുമോ?

രാഘവനേയും അഹമ്മദ് ഹാജിയേയും മറികടക്കുമോ കെ കെ?

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (15:13 IST)
മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹം ചില വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ വില്ലന്‍ റോളില്‍ കാണുക അപൂര്‍വ്വമായി. 
 
ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അങ്കിൾ റിലീസിനൊരുങ്ങുകയാണ്.  
വില്ലനായാലും നായകനായാലും അത് അവതരിപ്പിച്ച് കാട്ടാൻ മമ്മൂട്ടിക്ക് പ്രത്യേക കഴിവാണ്. ഗ്രേ ഷെയ്ഡിലുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് മമ്മൂട്ടി. അതിൽ ഭാസ്‌ക്കര പട്ടേലാരും, അഹമ്മദ് ഹാജിയും സി.കെ. രാഘവനും അനന്ത പത്മനാഭനും ഉൾപ്പെടുന്നു. 
 
മമ്മൂട്ടിയുടെ അതിഗംഭീരമെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പറയുന്ന കഥാപാത്രങ്ങളിലൊന്നാണ് വിധേയനിലെ ഭാസ്ക്കര പട്ടേലർ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ ഭാസ്കര പട്ടേലർ എന്ന കഥാപാത്രത്തെ മറ്റാർക്കും ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ മമ്മൂട്ടി ഗംഭീരമാക്കി. 1993 പുറത്തിറങ്ങിയ ഈ സിനിമ മെഗാസ്റ്റാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ കണക്കില്ലാത്ത അംഗീകാരങ്ങൾ നേടിക്കൊടുത്തു.
 
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ – ഈ ചിത്രത്തിൽ മൂന്ന് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ ഹരിദാസ്, ഖാലിദ് മുഹമ്മദ് എന്നീ കഥാപാത്രങ്ങള്‍ അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിന് മുന്നിൽ മുട്ടുകുത്തിയത് ചരിത്രമായിരുന്നു. നായകന്മാരേക്കാൾ മുൻപന്തിയിലായിരുന്നു അഹമ്മദ് ഹാജിയെന്ന വില്ലൻ. ആഗ്രഹിച്ചതെല്ലാം കയ്യടക്കുന്ന പ്രമാണിയായ അഹമ്മദ് ഹാജി ആ വർഷത്തിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്തു.
 
സിനിമയില്‍ ഉടനീളം നല്ലവനും ഒടുവില്‍ വില്ലനുമായി മാറുന്ന അതിഗംഭീര ചിത്രമാണ് മുന്നറിയിപ്പ്. ചിത്രത്തിന്‍റെ ക്ലൈമാസ് സൃഷ്ടിക്കുന്ന അമ്പരപ്പില്‍ പ്രേക്ഷകര്‍ ഞെട്ടിത്തരിച്ചിരുന്നു. സി.കെ. രാഘവന്‍ എന്ന നായകൻ വില്ലനായി മാറുന്ന നിമിഷം ഓരോ സിനിമാ പ്രേമികളുടേയും മനസ്സിൽ ഞെട്ടൽ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. മുന്നറിയിപ്പിന്റെ ക്ലൈമാക്‌സിലെ രാഘവന്റെ ചിരി ഇന്നും പ്രേക്ഷകരെ ഉള്‍ക്കിടിലം കൊള്ളിക്കുന്നതാണ്.
 
അഥര്‍വത്തിലെ അനന്ത പത്മനാഭന്‍ അഥര്‍വ്വവേദം പഠിച്ച് പ്രതികാരത്തിന് ഇറങ്ങുന്ന തന്ത്രിയാണ്. തന്റെ അഥര്‍വ്വവേദ സിദ്ധികൊണ്ട് സമൂഹത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കുന്ന നെഗറ്റീവ് കഥാപാത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments