Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊടുന്നതെല്ലാം വിവാദം, മഞ്ജു വാര്യരും ബിഗ് ബിയും അഭിനയിച്ച പരസ്യം പിന്‍വലിച്ചു!

മഞ്ജു വാര്യർ
, തിങ്കള്‍, 23 ജൂലൈ 2018 (09:19 IST)
അടുത്തിടെ മഞ്ജു വാര്യർ അഭിനയിക്കുന്ന പരസ്യങ്ങളും ചിത്രങ്ങളും അവരെടുക്കുന്ന നിലപാടുകളും വിവാദമാവുകയാണ്. എന്തിനേറെ പറയുന്നു, ചില വിഷയങ്ങളിൽ മഞ്ജുവിന്റെ മൌനം വരെ വിവാദമാക്കുന്നു.  മഞ്ജുവും അമിതാഭ് ബച്ചുനുമൊന്നിച്ച പരസ്യം വിവാദത്തെ തുടർന്ന് പിൻ‌വലിച്ചിരിക്കുന്നു.
 
ഇരുവരും ഒന്നിച്ച ഇന്ത്യയിലെ തന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ കല്യാണിന്റെ ജുവലറി പരസ്യമാണ് വിവാദമായതിനെ തുടർന്ന് പിൻ‌വലിച്ചത്. അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
 
ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഈ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. പരസ്ത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്.  
 
ഇതിൽ മാപ്പ് പറഞ്ഞ് ബന്ധപ്പെട്ടവർ രംഗത്തെത്തിയെങ്കിലും നിയമനടപടിക്ക് പോകുമെന്ന് ബാങ്കുകാർ അറിയിച്ചതോടെയാണ് പരസ്യം പിൻ‌വലിച്ചത്. നേരത്തേ, മഞ്ജു വാര്യര്‍ നഴ്‌സിന്റെ വേഷത്തിലെത്തിയ പരസ്യത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വംശീയാധിപേക്ഷമുണ്ടെന്നാരോപിച്ച് നേരത്തെയും ഈ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോറി സമരത്തിനിടെ സംഘർഷം; വാളയാര്‍ ചെക്ക്‌പോസ്റ്റിലെ കല്ലേറില്‍ ക്ലീനര്‍ കൊല്ലപ്പെട്ടു