Publish Date: Sat, 16 Jan 2021 (15:17 IST)
Updated Date: Sat, 16 Jan 2021 (15:21 IST)
കൊച്ചി: രാജത്തെ കൊവിഡ് വാക്സിൻ വിതരണ യജ്ഞത്തിന് പിന്തുണ അറിയിച്ച് മഞ്ജു വാര്യർ. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിനാണ് തുടക്കമായിരിയ്ക്കത്ത് എന്നും കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തിന് ഒരേ മനസോടെ പങ്കാളികളാകാം എന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിൽ മഞ്ജു വാര്യർ വ്യക്തമാക്കി, 'രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണിത്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കോവിഡ് വാക്സിന്‍ വിതരണത്തിന് ഒരേ മനസോടെ നമ്മള്‍ അണി ചേരാം' മഞ്ജു വീഡിയോയില്‍ ആഹ്വാനം ചെയ്തു