ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ അപ്പനും മകനും! - മരയ്ക്കാർ ചരിത്രം കുറിക്കും?

100 കോടി അധികമല്ല, മരയ്ക്കാർക്ക് കൂട്ടായി പ്രണവും! - വമ്പൻ ചിത്രത്തിന് തുടക്കം

Webdunia
ബുധന്‍, 2 മെയ് 2018 (14:24 IST)
മോഹൻലാലിനെ നായകനാ‍ക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വരുന്ന നവംബറിൽ ആരംഭിക്കും. ഓരോ ദിവസവും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. 
 
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ. 100 കോടിയാണ് ചിത്രത്തിന് വേണ്ടി നിർമാതാവ് മുടക്കുന്നത്. നൂറ് കോടി അധികമാകില്ലെന്ന് സൂചനകൾ. ഇപ്പോഴിത ചിത്രത്തിന്റെ വാർത്തകൾ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
 
അറബിക്കടലിന്റെ സിംഹത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവും വേഷമിടുന്നതായി റിപ്പോര്‍ട്ട്. അതിഥി വേഷമാകും പ്രണവിനെന്നാണ് സൂചന. ഇതു സംബന്ധിച്ച് സ്ഥിരീകരണം വരും ദിവസങ്ങളിലുണ്ടാകും. ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കും എന്ന് നേരത്തെ തന്നെ പ്രിയദർശൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മരക്കാരിൽ നാഗാർജ്ജുനയും സുനിൽ ഷെട്ടിയും വേഷമിടുന്നു എന്നാണ് പുതിയ റിപ്പോട്ടുകൾ.    
 
ഇരുവരും നേരത്തെ പ്രിയദർഷൻ സംവിധാനം ചെയ്ത സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുനിൽ ഷെട്ടി മുൻപ് പ്രിയദർഷൻ മോഹൻലാൽ കൂട്ടുകെട്ടിൽ തന്നെ പുറത്തിറങ്ങിയ കാക്കക്കുയിൽ എന്ന ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയിരുന്നു. .നഗ ചൈതന്യയെ നയകനാക്കി തെലുങ്കിൽ പ്രിയദർഷൻ നിർണ്ണയം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 
 
ബാഹുബലിക്കായി രംഗം ഒരുക്കിയ സാബു സിറിലാണ് ചിത്രത്തിനായി സെറ്റ് ഡിസൈൻ ചെയ്യുന്നത്. മരക്കാരുടെ ചലനങ്ങളെ തിരു ക്യാമറയിൽ പകർത്തും. തമിഴ് സിനിമ രംഗത്തു നിന്നും സൂര്യ, വിജയ് സേതുപതി എന്നീ താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. വിക്രമും ചിത്രത്തിന്റെ ഭാഗമായേക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. 
 
എന്തായാലും മരക്കാർ അറബിക്കറ്റലിന്റെ സിംഹം എന്ന ചിത്രം താര സമ്പന്നമായിരിക്കും എന്ന്‌ ഉറപ്പായി കഴിഞ്ഞു. ഇനി ആരോക്കെ ചിത്രത്തിന്റെ ഭാഗംമാ‍കും എന്നത് വരും ദിവസങ്ങളിൽ അറിയാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹം: ലഭിക്കുന്നത് ഒരുവര്‍ഷം തടവും പിഴയും

Human Rights Day 2025: ലോക മനുഷ്യാവകാശ ദിനം, പ്രതിജ്ഞ വായിക്കാം

അയ്യപ്പനോട് കളിച്ചിട്ടുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

Mammootty: വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കു വോട്ട് ചെയ്യാന്‍ സാധിക്കില്ല

അടുത്ത ലേഖനം
Show comments