Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മറിമായം‘ താരങ്ങൾ വിവാഹിതരായി; സ്നേഹയ്ക്കും ശ്രീകുമാറിനും ആശംസകൾ നേർന്ന് താരങ്ങൾ

‘മറിമായം‘ താരങ്ങൾ വിവാഹിതരായി; സ്നേഹയ്ക്കും ശ്രീകുമാറിനും ആശംസകൾ നേർന്ന് താരങ്ങൾ

ഗോൾഡ ഡിസൂസ

, ബുധന്‍, 11 ഡിസം‌ബര്‍ 2019 (15:48 IST)
മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരായ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീശ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
 
വര്‍ഷങ്ങളായി സിനിമ സീരിയലുകളില്‍ സജീവമായ ഇരുവരും മറിമായം എന്ന പരിപാടിയിലൂടെയാണ് അധികം പ്രേക്ഷകരെ നേടിയതും. മറിമായത്തില്‍ മണ്ഡോദരി ലോലിതന്‍ എന്നീ കഥാപാത്രങ്ങളയാണ് ഇരുവരും അവതരിപ്പിക്കുന്നത്. 
 
സ്നേഹയുടെ രണ്ടാം വിവാഹമാണിത്. താരങ്ങളുടെ വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ഒപ്പം നിരവധി സീരിയൽ താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുവന്ന കവറിലെ സർപ്രൈസ് കണ്ട് ഞെട്ടി ജോലിക്കാർ, കമ്പനി ബോണസായി നൽകിയത് 35 ലക്ഷം രൂപ !