മകൻ ആകശ് അംബാനിയുടെ വിവാഹത്തോടനുബന്ദിച്ച് മുംബൈ നഗരത്തിലെ എല്ലാ പൊലീസുകാർക്കും സമ്മനം നൽകിയിരിക്കുകയാണ്. മുകേഷ അംബാനി. പ്രത്യേകം തയ്യാറക്കിയ 50000ത്തോളം പലഹാരപ്പെട്ടികളാണ് പൊലീസുകാർക്ക് സമ്മനമായി നൽകിയിരിക്കുന്നത്. നഗരത്തിൽ ഒരോ പോലീസ് സ്റ്റേഷനുകളിലും മധുര പലഹാരങ്ങൾ എത്തിച്ചു നൽകി എന്നാണ് റിപ്പോർട്ട്.
ആകാശിനും വധു ശ്ലാകയ്ക്കും നിങ്ങളുടെ അനുഗ്രഹം തേടുന്നുവെന്നാണ് സമ്മാനപ്പെട്ടിയിൽ കുറിച്ചിരിക്കുന്നു. മാർച്ച് 9നാണ് ആകാശ് അംബാനിയുടെ വിവാഹം മാർച്ച് 11 വരേ നീണ്ടു നിൽക്കുന്ന വിവാഹത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. രത്ന വ്യപാരിയായ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകശ് അംബാനി വിവാഹം കഴിക്കുന്നത്. അഡംബരം നിറഞ്ഞു നിൽക്കുന്നതായിരിക്കും ആകാശ് അംബാനിയുടെ വിവാഹച്ചടങ്ങ്.
ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് നേരത്തെ തന്നെ സാമൂഹ്യ മധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായതാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ആകാശിന്റെ ഇരട്ട സഹോദരി ഇഷ അംബാനിയുടെ വിവാഹം നടന്നത്. ഈ വിവാഹം രാജ്യത്തെ തന്നെ വലിയ ചർച്ചാ വിഷയമായിരുന്നു.