'ഞാൻ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്‌തത്': അനന്യയ്‌ക്ക് മറുപടിയുമായി മായ എസ് കൃഷ്‌ണൻ

'ഞാൻ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്‌തത്': അനന്യയ്‌ക്ക് മറുപടിയുമായി മായ എസ് കൃഷ്‌ണൻ

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (12:31 IST)
തീയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് ഉന്നയിച്ച മീ ടൂ ആരോപണത്തിന് മറുപടിയുമായി നടി മായ രംഗത്ത്. അനന്യ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് തനിക്കും കുടുംബത്തിനും കടുത്ത ആഘാതമാണ് സൃഷ്ടിച്ചതെന്നും മായ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
 
ഞാന്‍ അവരെ ലൈംഗികമായി പീഡിപ്പിട്ടച്ചിട്ടില്ല. പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ഞാന്‍ അന്ന് ചെയ്തത്. അല്ലാതെ ഉപദ്രവിച്ചിട്ടില്ല. ഇനി ഒരിക്കലും ഞാന്‍ അതിന് മുതിരുകയുമില്ല. എന്റെ പ്രതിഛായ നശിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അനന്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പറയുന്നതെല്ലാം അസത്യമാണ്. അതിനെ ഞാന്‍ നിയമപരമായി നേരിടും- മായ വ്യക്തമാക്കി.
 
മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ എസ് കൃഷ്ണന്‍. ശങ്കറിന്റെ രജനീകാന്ത് ചിത്രം 2.0യിലും മായ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മായ തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് അനന്യ വെളിപ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രസവാവധി സ്ത്രീകളുടെ അവകാശം, മറ്റ് അവധികൾ പോലെയല്ല: ഹൈക്കോടതി

സ്വർണം വാങ്ങണോ? രാജ്യത്ത് സ്വര്‍ണ വില കുറയുന്നത് എന്തുകൊണ്ട്?

ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ 60 വയസ്സുള്ള സ്ത്രീയുടെ കാലുകള്‍ വെട്ടിമാറ്റി മോഷ്ടാക്കളുടെ ക്രൂരത

പ്രമുഖര്‍ രാജിവെച്ചു; ട്വന്റിഫോര്‍ ചാനല്‍ പ്രതിസന്ധിയില്‍, ബഹിഷ്‌കരണാഹ്വാനവും !

Gold Price : ഒന്ന് കിതച്ചെങ്കിലും വീണ്ടും കുതിച്ച് സ്വർണവില, ഇന്ന് ഉയർന്നത് 4840 രൂപ

അടുത്ത ലേഖനം
Show comments