നടിമാർ മാത്രം പോര, അവർ ‘രണ്ടുപേരേയും’ ചർച്ചയ്ക്ക് വിളിച്ച് അമ്മ!

പ്രശ്നങ്ങൾ തണുപ്പിക്കാനൊരുങ്ങി മോഹൻലാൽ

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (09:11 IST)
വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ താരസംഘടനയായ ‘അമ്മ’യും സിനിമയിലെ വനിതാകൂട്ടായ്മയും തമ്മിലുള്ള ചര്‍ച്ച ഇന്നു നടക്കും. കൊച്ചിയിലെ ഹോട്ടലിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വൻ വിവാദമായിരുന്നു സംഘടനയ്ക്കകത്തും പുറത്തുമുണ്ടായത്. 
 
അമ്മയിലെ വനിതാ താരങ്ങളായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിവയ്ക്കുകയും തുടര്‍ന്ന് ദിലീപിനെ തിരിച്ചെടുത്തത് ചോദ്യം ചെയ്തു ഡബ്ല്യു.സി.സി. പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു നടന്‍ ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവരെയും യോഗത്തിന് വിളിച്ചിട്ടുണ്ട്.
 
അതേസമയം, നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷി ചേരാനുള്ള അമ്മയുടെ നീക്കമാണ് ഒടുവിലത്തെ വിവാദ പ്രശ്നം. താൻ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായം ഉണ്ടെന്നാണ് സൂചന. സംഭവം വിവാദമായതോടെ നൽകിയ ഹർജി നടിമാരായ ഹണി റോസും രചന നാരായണൻ കുട്ടിയും പിൻ‌വലിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments