Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരൊക്കെ വന്നാലും ഇല്ലെങ്കിലും സർക്കാരിനൊന്നുമില്ല, അവൾക്കൊപ്പമെന്നത് വെറും നാടകമോ?

ആര് വന്നാലും ഇല്ലെങ്കിലും സർക്കാരിനൊരു ചുക്കുമില്ല, മോഹൻലാൽ വരും!

ആരൊക്കെ വന്നാലും ഇല്ലെങ്കിലും സർക്കാരിനൊന്നുമില്ല, അവൾക്കൊപ്പമെന്നത് വെറും നാടകമോ?
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (08:21 IST)
സംസ്ഥാന സര്‍ക്കാര്‍ പുരസ്കാര വിതരണ ചടങ്ങില്‍ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വൻ വിവാദമായിരുന്നു ഉണ്ടായത്. സിനിമാ മേഖലയില്‍ ഉള്ളവരും പുറത്തുനിന്നുള്ള പ്രമുഖരും ആയ 107 പേര്‍ സര്‍ക്കാരിന്‍റെ ഈ തിരുമാനത്തിനെതിരെ ഒപ്പിട്ട ഒരു നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
 
എന്നാല്‍ ആരൊക്കെ എന്തൊക്കെ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയാലും സര്‍ക്കാര്‍ മോഹന്‍ലാലിനൊപ്പം തന്നെയാണെന്ന് മന്ത്രി എകെ ബാലന്‍. പ്രതിഷേധകരെ കമിഴ്ത്തിയടിച്ച് സിനിമാ മേഖലയില്‍ ഉള്ളവരും സിനിമാ അസോസിയേഷനുകളും മോഹൻലാലിനൊപ്പമായിരുന്നു അണിചേർന്നത്.
 
ഇതോടെ എന്ത് സംഭിച്ചാലും മോഹന്‍ലാലിനെ തന്നെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. മോഹന്‍ലാല്‍ പങ്കെടുക്കുന്നത് കൊണ്ട് ചടങ്ങിന്‍റെ ശോഭ കുറയില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.  
 
സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവും പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. സൂപ്പര്‍താരം മുഖ്യാതിഥിയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
 
പിന്നാലെ താനും ചടങ്ങ് ബഹിഷ്കരിക്കുകയാണെന്ന് കാണിച്ച് ഡോ ബിജും സര്‍ക്കാരിന് കത്തെഴുതി. ഇതോടെ  ചടങ്ങ് ആരൊക്കെ ബഹിഷ്കരിച്ചാലും സര്‍ക്കാരിന് പ്രശ്നമില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍ രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനനുകൂല നിലപാടെടുത്ത, മോഹൻലാൽ പ്രസിഡന്റ് ആയിരിക്കുന്ന അമ്മയോടുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു ഇതിനെ ചിലർ കണ്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ വിളിച്ചു, പക്ഷേ മഞ്ജുവുമായി കൂടിക്കാഴ്ച ഒരുക്കിയത് ശ്രീകുമാർ മേനോൻ!- സംവിധായകന്റെ തുറന്നു പറച്ചിൽ