Webdunia - Bharat's app for daily news and videos

Install App

അയാൾ എന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു: മീ ടൂവിൽ കുടുങ്ങി രാഹുൽ ഈശ്വർ

അയാൾ എന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു: മീ ടൂവിൽ കുടുങ്ങി രാഹുൽ ഈശ്വർ

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (10:21 IST)
രാഹുൽ ഈശ്വറിനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ആളില്ലാത്ത സമയത്ത് തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്‌തുവെന്നാണ് ആരോപണം. ആക്‌ടിവിസ്‌റ്റായ ഇഞ്ചിപ്പെണ്ണിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് യുവതി മീടൂ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
രാഹുൽ ഈശ്വർ #മീടൂ
 
ഞാൻ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി നിൽക്കുമ്പോൾ തിരുവനന്തപുരത്തുവെച്ചായിരുന്നു സംഭവം നടന്നത്. രാഹുൽ ഈശ്വറിനെക്കുറിച്ച് കേട്ടിട്ടുണ്ട്, ചാനൽ പരിപാടികളിൽ സ്‌ത്രീ സമത്വത്തേക്കുറിച്ചും സ്‌ത്രീ-പുരുഷ ബന്ധങ്ങളേക്കുറിച്ചും സംസാരിക്കുന്ന അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് ഒരു സുഹൃത്തുവഴി ഞങ്ങൾ പരിചയപ്പെട്ടു. യുവാക്കളുടെ ചിന്താഗതികളെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യപ്പെടുന്ന പ്രായമായിരുന്നു എന്റേത്. 
 
അദ്ദേഹം എന്റെ സുഹൃത്തായതിൽ ഞാൻ വളരെയധികം സന്തോഷിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം അദ്ദേഹം തന്നെ വീട്ടിലേക്കു ക്ഷണിച്ചു. അമ്മ വീട്ടിലുണ്ടെന്നും ചർച്ചകൾ നടത്താമെന്നും പറഞ്ഞായിരുന്നു വിളിച്ചത്. പാളയത്തിനുള്ള വഴിയിൽ ബേക്കറി ജംക്‌ഷനുസമീപമുള്ള മെറൂൺ/ബ്രൗൺ നിറത്തിലുള്ള കെട്ടിടമായിരുന്നു അതെന്ന് ഞാൻ കൃത്യമായി ഓർക്കുന്നു. രാഹുലിനെയും അമ്മയെയും കാണാമെന്ന പ്രതീക്ഷയിലാണ് ഞാനവിടെ ചെന്നത്. 
 
എന്നാൽ വീട്ടിൽ എത്തിയപ്പോഴാണ് അമ്മ അവിടെ ഇല്ലെന്ന് മനസ്സിലാകുന്നത്. അമ്മ ഇപ്പോൾ പുറത്തുപോയതാണെന്നും പെട്ടെന്ന് തന്നെ മടങ്ങിവരുമെന്നും രാഹുൽ പറഞ്ഞു. സംസാരിക്കാൻ ആരംഭിച്ചതോടെ ഒരു പോൺ വിഡിയോ രാഹുൽ വച്ചുതരികയായിരുന്നു. പിന്നീട് തന്നെ ഫ്ളാറ്റു മുഴുവൻ കാണിച്ചുതന്നു.
 
രാഹുലിന്റെ മുറി കാണിച്ചുതന്നിട്ട് ഇതാണു തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു. അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ വീട്ടിൽ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകേ വന്ന് കയറിപ്പിടിച്ചു.
 
ഒരു വിധത്തിലാണ് താൻ അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാഹുൽ ഈശ്വറിനെ എല്ലായിടത്തും കാണുമ്പോൾ എന്റെ ഉള്ളിൽ പഴയ ഓർമകളെല്ലാം കടന്നുവരികയാണ്. അയാളുടെ വിശ്വാസത്തിലും വാക്കുകളിലും എനിക്ക് സംശയമുണ്ട്. അയാൾ പറയുന്നതെല്ലാം അത്മാർത്ഥതയോടുകൂടിയാണോ? അയാളുടെ പ്രവൃത്തികൾ തികച്ചും വ്യത്യസ്‌തമാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments