Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഊളയെ വിട്ട് ദീപയ്ക്ക് വേറെ ഭർത്താവിനെ നോക്കുന്നതാകും നല്ലത്, രാഹുൽ ഈശ്വർ ചള്ള് ചെക്കനെന്ന് ഹിമവൽ ഭദ്രാനന്ദ

ഈ ഊളയെ വിട്ട് ദീപയ്ക്ക് വേറെ ഭർത്താവിനെ നോക്കുന്നതാകും നല്ലത്, രാഹുൽ ഈശ്വർ ചള്ള് ചെക്കനെന്ന് ഹിമവൽ ഭദ്രാനന്ദ
, വെള്ളി, 26 ഒക്‌ടോബര്‍ 2018 (19:03 IST)
ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. പുറത്ത് എത്തിയതിന് പിന്നാലെ ശബരിമല യുദ്ധപ്രഖ്യാപനവും രാഹുല്‍ നടത്തി. ഒപ്പം ശബരിമലയിൽ യുവതികൾ പ്രവേശിക്കാനിടയായാൽ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിയാക്കാനായിരുന്നു തീരുമാനമെന്നും രാഹുൽ അറിയിച്ചു. 
 
ഇപ്പോഴിതാ, രാഹുലിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി ഹിമവൽ ഭദ്രാനന്ദ. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സംസാരിച്ചിരുന്നു. ഇതാണ് ഹിമവല്‍ ഭദ്രാനന്ദയെ പ്രകോപിപ്പിച്ചിരിക്കുന്നത്. 
 
രാഹുലിന്റെ ഓരോ വാചകങ്ങളും എടുത്ത് പറഞ്ഞ് അതിന് മറുപടി നല്‍കിയിരിക്കുകയാണ് ഹിമവല്‍ ഭദ്രാനന്ദ.  രാഹുല്‍ ഈശ്വര്‍ എന്ത് തന്ത്രി കുടുംബമാണ് എന്ന് മനസ്സിലാകുന്നില്ല. ആ കുടുംബത്തില്‍ പോലും കയറ്റാറില്ല. മുഖ്യമന്ത്രി 5 ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നു. മുഖ്യമന്ത്രി ശ്രമിച്ചു എന്ന് ഇവനോട് ആരാണ് പറഞ്ഞത്. ഇവന്‍ പറയുന്നതെല്ലാം ചാണകമന്ത്രങ്ങളാണ്. ഈ ചള്ള് ചെക്കന് പിണറായി വിജയനെ മനസ്സിലാവാത്തത് കൊണ്ടാണ്. 
 
നീ പുറത്ത് നിന്ന് വന്നവനല്ലേ, കൂടുതല്‍ മൊട കാണിക്കേണ്ട എന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. പക്ഷേ അദ്ദേഹമത് പറഞ്ഞിട്ടില്ല. രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കും എന്ന് പറഞ്ഞ ഇവനെ പോലീസ് വെറുതെ വിടരുത്. ഇത്രയും നികൃഷ്ഠ ജീവിയെ ലോകത്ത് വേറെ കാണാന്‍ പറ്റില്ല. നമ്മുടെ ആചാരം സംരക്ഷിക്കണം എന്ന് പറഞ്ഞ് നമ്മള്‍ തന്നെ ഈ പണി കാണിക്കുമോ. രാഹുലൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
 
ഇവിടെയുളള ആളുകളുടെ തലയില്‍ ചാണകമാണ് എന്നാണ് വിചാരിക്കുന്നത്. അവന് എംപിയാകണം, കേന്ദ്രം കൊടുത്ത ഓഫര്‍ നടക്കണം എന്നൊക്കെയാണ്. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ദീപ വേറെ വല്ല ഭര്‍ത്താക്കന്മാരെയും നോക്കുന്നതാവും നല്ലത്. ഇതുപോലൊരു ഊളയെ ആണല്ലോ ആ പാവം കൊച്ചിന് കിട്ടിയത് എന്നോര്‍ത്ത് വിഷമം തോന്നുന്നുവെന്നും ഹിമവല്‍ ഭദ്രാനന്ദ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തം വീഴ്ത്തി ശബരിമല അശുദ്ധമാക്കാൻ പ്ലാൻ ചെയ്തു; രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്