മീ ടൂ മൂവ്‌മെന്റ് ഇപ്പോഴും സിനിമാലോകത്ത് അലയടിക്കുകയാണ്. പോയ വർഷം ഒട്ടനവധി സംഭവങ്ങൾ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്. ഹോളിവുഡിൽ ആരംഭിച്ചതാണെങ്കിലും പിന്നീട് ബോളിവുഡിലും ഇന്ത്യൻ സിനിമകളിലും എല്ലാം മീ ടൂ ക്യാമ്പെയ്‌ൻ സജീവമായി തുടങ്ങുകയായിരുന്നു. ബോളിവുഡ് നടന്‍ നാന പടേക്കാറിനെതിരെ നടി തനുശ്രീ ദത്തയാണ് ആദ്യം മീടൂ ആരോപണം ഉന്നയിച്ചത്.
പലരും വർഷങ്ങളായി മനസ്സിൽ മൂടിക്കെട്ടിവെച്ച സംഭവങ്ങളാണ് ഈ മൂവ്‌മെന്റിലൂടെ പുറംലോകം അറിഞ്ഞത്. കുറച്ച് നാളുകളായി സ്ഥിതിഗതികൾ കുറച്ചൊക്കെ ശാന്തമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഈ മൂവ്‌മെന്റ് സജീവമാകുകയാണ്.
സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആധാരമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജ് കുമാര്‍ ഹരിയാനയ്ക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഹഫിങ്ടണ്‍ പോസ്റ്ററാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സഞ്ജുവെന്ന ചിത്രത്തിൽ രാജ്കുമാറിനോടൊപ്പം പ്രവർത്തിച്ച സ്ത്രീയാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2018 മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ തനിയ്ക്ക് നേരിടേണ്ടി വന്ന ദുരാനുഭവമാണ് അവർ തുറന്ന് പറഞ്ഞിരിക്കുന്നത്.
2018 ഏപ്രിൽ 9 നാണ് ഇയാൾ തന്നോട് ലൈംഗിക ചുവ കലർന്ന രീതിയിൽ സംസാരിച്ചത്. പിന്നീട് അന്ന് രാത്രി തന്നെ വീട്ടിലെ ഓഫീസിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ആ രാത്രിയ്ക്ക് ശേഷമുള്ള ഒരു ആറു മാസം താൻ വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയതെന്നും ഇവർ പറയുന്നുണ്ട്. ജോലി ഉപേക്ഷിക്കാൻ പറ്റാത്ത സാഹചര്യമായതു കൊണ്ട് പിന്നേയും തുടരേണ്ടി വന്നുവെന്നും ഇവർ പറയുന്നു.