ഹൈവെയ്സ്റ്റ് പാന്റ്‌സ് അഴിച്ച് പൊക്കിള്‍ ചുഴി കാണിക്കാൻ ആവശ്യപ്പെട്ടത് സംവിധായകന്‍: മീടൂ വെളിപ്പെടുത്തലുമായി റിച്ച ഛദ്ദ

ഹൈവെയ്സ്റ്റ് പാന്റ്‌സ് അഴിച്ച് പൊക്കിള്‍ ചുഴി കാണിക്കാൻ ആവശ്യപ്പെട്ടത് സംവിധായകന്‍: മീടൂ വെളിപ്പെടുത്തലുമായി റിച്ച ഛദ്ദ

Webdunia
തിങ്കള്‍, 19 നവം‌ബര്‍ 2018 (12:44 IST)
ബോളിവുഡിൽ നടി തനുശ്രീക്ക് പിന്നാലെ നിരവധി നടിമാരാണ് മീടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പല സിനിമാ താരങ്ങളും രാഷ്‌ട്രീയ നേതാക്കന്മാരും അടക്കം മീടൂവിന് ഇരകളാകുകയും ചെയ്‌തിട്ടുണ്ട്. അതുപോലെ തന്നെ ഇപ്പോൾ മീടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി റിച്ച ഛദ്ദ.
 
തനിക്കും ബോളിവുഡിൽ നിന്ന് നിരവധി അപമാനകരമായ നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരിക്കല്‍ സിനിമാ ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ്‌സുമിട്ട് സെറ്റിലെത്തിയ തന്നോട് പൊക്കിള്‍ചുഴി കാണിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടതെന്നും അത്തരത്തിലുള്ള ഒരു ജീന്‍സ് ഇടുമ്പോള്‍ പൊക്കിള്‍ ചുഴി എങ്ങനെയാണ് കാണിക്കേണ്ടി വരിക എന്ന് ഊഹിക്കാമല്ലോ എന്നും റിച്ച ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
 
നെറ്റിയിലും കവിളിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച് പൊക്കിള്‍ വരച്ചുകാട്ടിയാണ് താന്‍ ഇതിനോനെതിരെ പ്രതികരിച്ചതെന്നും അവര്‍ പറയുന്നു. ബോളിവുഡിലെ സംവിധായകരില്‍ പലര്‍ക്കും സിനിമയെടുക്കുന്നതിലല്ല അതിന്റെ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യാനാണ് താല്‍പര്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരും, വിജയ് നിർണായക ശക്തി; എക്‌സിറ്റ് പോൾ ഫലങ്ങൾ

കസേര മുഖ്യം ബിഗിലെ... എംഎൽഎയാകാൻ സാധ്യതയുള്ളവരെ നേരിട്ട് സമീപിച്ച് നേതാക്കളുടെ ക്യാമ്പുകൾ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

ആശങ്ക സൃഷ്ടിച്ച് ആമയിഴഞ്ചാന്‍ കനാലിലെ റെയില്‍വേ ജോലികള്‍

പോലീസ് സ്റ്റേഷനില്‍ ഹാജരാകണം; ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി

അടുത്ത ലേഖനം
Show comments