യുവനടി മേഘ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; താരം രക്ഷപെട്ടത് തലനാരിഴയ്ക്ക്
മോഹൻലാലിന്റെ നീരാളിയിലെ നായികയാണ് മേഘ
Publish Date: Mon, 11 Jun 2018 (09:57 IST)
Updated Date: Mon, 11 Jun 2018 (09:59 IST)
യുവനടി മേഘ മാത്യു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമായിരുന്നു അപകടം നടന്നത്. മറ്റൊരു വാഹനത്തില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് നടി രക്ഷപെട്ടത്.
മേഘയുടെ കയ്യില്‍ ചെറിയൊരു ചതവ് മാത്രെമേ പറ്റിയിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് ശേഷം, മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന കാറില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ കഴിയാതെ നടി കുടുങ്ങി കിടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത മേഘ മാത്യുവിന്റെ പുതിയ സിനിമ മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളിയാണ്.