Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഫെമിനിസ്‌റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ അവർ ഗംഗയിൽ മുങ്ങി, ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്ത്യകർമ്മങ്ങളും ചെയ്‌തു'

'ഫെമിനിസ്‌റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ അവർ ഗംഗയിൽ മുങ്ങി, ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്ത്യകർമ്മങ്ങളും ചെയ്‌തു'

'ഫെമിനിസ്‌റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ അവർ ഗംഗയിൽ മുങ്ങി, ജീവിച്ചിരിക്കുന്ന ഭാര്യമാർക്ക് അന്ത്യകർമ്മങ്ങളും   ചെയ്‌തു'
, ബുധന്‍, 29 ഓഗസ്റ്റ് 2018 (10:08 IST)
നാം ചെയ്‌ത പപങ്ങളിൽ നിന്ന് മുക്തി നേടാനാണ് ഗംഗയിൽ കുളിക്കുന്നത് എന്ന വിശ്വസം പണ്ടുമുതലേ ഉള്ളതാണ്. ഇതിൽ വിശ്വസിക്കുന്നവർ ഏറെയാണ്. എന്നാൽ മറ്റൊരു സംഭവമാണ് അടുത്തിടെ നടന്നത്. 150ഓളം പുരുഷന്മാർ ഗംഗയിൽ മുങ്ങിക്കുളിച്ചു. പക്ഷേ കാരണം തങ്ങൾ ചെയ്‌ത പാപം മാറാനല്ല, മറിച്ച് തങ്ങളുടെ ഫെമിനിസ്‌റ്റ് ഭാര്യമാരിൽ നിന്ന് മുക്തി നേടാൻ. ഇതുമാത്രമല്ല, ജീവിച്ചിരിക്കുന്ന ഭാര്യമാർക്കായി ഇവർ അന്ത്യകർമ്മങ്ങളും നടത്തി.
 
ഇതുകൊണ്ടും തീർന്നില്ല, വിവാഹബന്ധത്തിലെ കയ്പ്പുള്ള ഓർമകൾ മറക്കാനായി പിശാചിനി മുക്തി പൂജയും നടത്തിയാണ് ഇവർ മടങ്ങിയത്. പുരുഷന്മാരെയും അവന്റെ കുടുംബങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷൻ എന്ന സംഘടനയുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരുഷ കൂട്ടായ്‌മ ഗംഗയിൽ എത്തിയത്. 'പുരുഷൻമാരുടെ ക്ഷേമത്തിനായി ഒരു വകുപ്പ് പോലും ഇവിടെ പ്രവർത്തിക്കുന്നില്ല, മൃഗങ്ങൾക്ക് പോലും പ്രത്യേക മന്ത്രാലയമുണ്ട്, അതിനേക്കാൾ മോശമായിട്ടാണോ പുരുഷന്മാരെ പരിഗണിക്കേണ്ടത്?' എന്ന് സംഘടനയുടെ സ്ഥാപകനായ രാജേഷ് വഖാരിയ ചോദിക്കുന്നു.
 
 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 കേന്ദ്രങ്ങളാണ് സംഘടനയ്ക്കുള്ളത്. നാലായിരത്തോളം വളന്റിയർമാരും ഈ സംഘടനയ്‌ക്കുവേണ്ടി പ്രവർത്തിക്കുന്നു. ഈ സംഘടനയിലെ അംഗങ്ങൾ വർഷങ്ങളായി ഭാര്യമാരുടെ പീഡനം സഹിച്ചുവരികയാണെന്നും രാജ്യത്ത് പുരുഷനായി പിറക്കുന്നത് എന്തോ കുറ്റമായി കണക്കാക്കപ്പെടുന്നെന്നും പുരുഷാവകാശ പ്രവർത്തകനായ അമിത് ദേശ്‌പാണ്ടെ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂനിയർ എൻടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു