വിശ്വാസികളായ സമൂഹത്തിന്റെ പിന്തുണയോട് കൂടി അയ്യപ്പനെ കാണാൻ പോകാനാണ് ആഗ്രഹമെന്ന് കൊച്ചിയിലെത്തിയ യുവതികൾ. ശബരിമലയുടെ പേരിൽ കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഒരു അവസരം ഉണ്ടാക്കി കൊടുക്കാൻ താൽപ്പര്യമില്ലെന്നും യുവതികൾ വ്യക്തമാക്കി.
കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്ത് ആഗ്രഹമുണ്ടെന്ന കാര്യം ആദ്യംമുതലേ അധികൃതരെ അറിയിച്ചതാണ്. തങ്ങളുടെ വിശ്വാസം മനസ്സിലാക്കി എല്ലാവരും കൂടെ നിൽക്കുന്നത് വരെ വ്രതം മുടക്കില്ല, മാല ഊരില്ല.
കനത്ത മാനസിക സമര്‍ദമാണ് നേരിടുന്നത്. വീട്ടില്‍നിന്നു പുറത്ത് പോകുന്നതിന് പോലും സാധിക്കുന്നില്ല. പക്ഷേ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. ഇപ്പോള്‍ തങ്ങള്‍ മൂന്നു പേര്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. മറ്റുള്ളവര്‍ തങ്ങളുടെ കൂടെയുണ്ടെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.