Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ല? പ്രശ്നം തണുപ്പിക്കാൻ മോഹൻലാൽ നേരിട്ടിറങ്ങുന്നു!

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (09:11 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തുതുമായി ബന്ധപ്പെട്ട് അമ്മയും ഡബ്യൂസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നീക്കം. ഇത് സംബന്ധിച്ച് ഡബ്ല്യു‌സിസിയിലെ അംഗങ്ങളുമായി അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ചർച്ച നടത്തും.
 
ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ സംഘടനയില്‍ നിന്ന് ഡബ്യൂസിസി ഭാരവാഹികള്‍ രാജിവച്ചത് അമ്മയെ പ്രതിരോധത്തിലാക്കിയിരുന്നു. വ്യാപകമായ എതിര്‍പ്പ് നേരിടേണ്ടി വന്നതോടെയാണ് വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ അമ്മ തീരുമാനിച്ചത്.
 
അതേസമയം, നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷി ചേരാനുള്ള അമ്മയുടെ നീക്കമാണ് ഒടുവിലത്തെ വിവാദ പ്രശ്നം. താൻ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായം ഉണ്ടെന്നാണ് സൂചന. സംഭവം വിവാദമായതോടെ നൽകിയ ഹർജി നടിമാരായ ഹണി റോസും രചന നാരായണൻ കുട്ടിയും പിൻ‌വലിച്ചേക്കും.
 
ആരുടേയും സഹായം ആവശ്യമില്ലെന്നും കുറച്ചു നാളുകളായി അമ്മയുടെ ഭാഗമാ‍യി പ്രവര്‍ത്തിക്കുന്നില്ലെന്നും പീഡിപ്പിക്കപ്പെട്ട നടി അഭിഭാഷക മുഖേനെ കോടതിയിൽ വ്യക്തമാക്കിയതോടെയാണ് കക്ഷിചേരുന്നതില്‍ നിന്നും അമ്മയും നടിമാരും പിന്‍‌വലിഞ്ഞത്..

നേരത്തേ നടിമാരായ ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് എന്നിവർ അമ്മയിൽ നിന്നും 
രാജിവെച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments