‘റേപ്പിന് തുല്യമാണ് അവൾ നേരിട്ട പീഡനം’ - നടിക്കൊപ്പമെന്ന് റോഷൻ ആൻ‌ഡ്രൂസ്

താൻ അനുഭവിച്ചതിനൊക്കെ അവർക്ക് നീതി കിട്ടണം...

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (13:33 IST)
ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നും കുറ്റം ചെയ്തയാള്‍ക്ക് ശിക്ഷ കിട്ടിയേ മതിയാകൂവെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. 
 
ഒരാളൊരു ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ശിക്ഷ കിട്ടിയേ പറ്റൂ. റേപ്പിന് തുല്യമാണവര്‍ അനുഭവിച്ചത്. അവര്‍ക്ക് അതിനുള്ള നീതി കിട്ടണം. അത് കോടതി നല്‍കും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളവരാണ് നമ്മളെല്ലാവരും. കോടതിയില്‍ നിലനില്‍ക്കുന്ന വിഷയം വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്‌നമാക്കേണ്ട കാര്യമുണ്ടോയെന്നും റോഷന്‍ ചോദിക്കുന്നു. 

'മലയാള സിനിമയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളുണ്ട്. ഫെഫ്ക, എ.എം.എം.എ തുടങ്ങി ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ സംഘടനയുമുണ്ട്. അതിന്റെ കൂട്ടത്തില്‍ ഒരെണ്ണം കൂടി വരുന്നതില്‍ എന്താണ് പ്രശ്‌നം. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല‘. - റോഷൻ പറഞ്ഞു. വുമൺ ഇൻ സിനിമ കളക്ടീവിന്റെ വരവിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സംവിധായകൻ.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാസർകോഡ് സി പി എം പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്