Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശാന്തസുന്ദരമായ കണിമംഗലം കോവിലകം, അവിടെ ജഗന്നാഥ തമ്പുരാൻ, അതാ കോവിലകത്ത് തീവ്രവാദി ആക്രമണം- മേജർരവിക്ക് ട്രോളുകളുടെ പൂരം

ആറാം തമ്പുരാന്‍ പോലെയൊരു നാടന്‍ ചിത്രം- മേജർരവിക്ക് ട്രോളുകളുടെ പൂരം

Major Ravi
, ചൊവ്വ, 29 മെയ് 2018 (10:49 IST)
"മോഹൻലാലുമായി അടുത്ത വർഷം ഒരു സിനിമ ചെയ്യും, ആറാം തമ്പുരാന്‍ പോലെയൊരു നാടന്‍ ചിത്രം, പതിവ് ശൈലിയില്‍ നിന്നും മാറി അത്തരത്തിലൊരു ചിത്രമൊരുക്കാനാണ് താന്‍ ഇനി ശ്രമിക്കുന്നത്"- കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ലൈവിൽ മേജർ പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ സംവിധായനിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്.
 
മേജർ രവിയെക്കുറിച്ചും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തെയും കുറിച്ചുള്ള ട്രോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതേസമയം പുതിയ ചിത്രത്തിലേക്കു കടക്കുന്നതിനു മുമ്പ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ഡോക്ടര്‍ സികെ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ ചേർന്നൊരുക്കുന്ന മരയ്ക്കാറിൽ സംവിധാന സഹായിയായി താൻ ഉണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
 
തന്റെതായി പുറത്തിറങ്ങുന്ന ചിത്രം തുടങ്ങാന്‍ അല്‍പ്പം വൈകുമെന്നും മേജർ രവി അറിയിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒരുമിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് മൊഴി