Webdunia - Bharat's app for daily news and videos

Install App

രണ്ടാമൂഴം: മോഹന്‍‌ലാല്‍ നിരാശപ്പെടും, മധ്യസ്ഥ ചര്‍ച്ചയ്‌ക്കില്ലെന്ന് എംടി - ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

രണ്ടാമൂഴം: മോഹന്‍‌ലാല്‍ നിരാശപ്പെടും, മധ്യസ്ഥ ചര്‍ച്ചയ്‌ക്കില്ലെന്ന് എംടി - ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (13:54 IST)
രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എംടി വാസുദേവൻ നായർ നൽകിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.

തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും എംടിയുടെ അഭിഭാഷകന്‍ കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

തിരക്കഥ തിരിച്ചു നല്‍കണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും തിരക്കഥ നൽകി മൂന്ന് വർഷം കഴിഞ്ഞിട്ടും  സിനിമയുമായി ബന്ധപ്പെട്ട് ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും എംടി വ്യക്തമാക്കി. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ തിരക്കഥ തിരികെ നൽകുമ്പോൾ മുൻകൂർ വാങ്ങിയ പണം തിരികെ നൽകുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടി നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നൽകിയതെന്നും എന്നാൽ, കഥയുണ്ടാക്കാൻ താൻ കാണിച്ച ആവേശം സിനിമ ചെയ്യുന്നവർക്കില്ലെന്നുമാണ്
എംടിയുടെ പരാതി.

അതിനിടെ, അനുരജ്ഞന ശ്രമവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ എംടിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. മോഹന്‍‌ലാലാണ് ചിത്രത്തില്‍ നായകനായി എത്തേണ്ടിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടാനുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു

സഹപാഠികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി അഞ്ചാം ക്ലാസുകാരന്‍

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ മലപ്പുറം സ്വദേശി മരിച്ചു

തിരിച്ചും തിരുവ ചുമത്തി അമേരിക്കയെ നേരിടണമെന്ന് ശശി തരൂര്‍ എംപി

ലഹരിക്കടിമയായ മകൻ അമ്മയെ നിരന്തരമായി പീഡിപ്പിച്ചു, 30 കാരനായ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments