ഒടിയൻ ആപ്പ്; ഒരു മിനിറ്റിൽ 300 ഡൗൺലോഡ്, അരമണിക്കൂറില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ്- ആപ്പ് തകരാറിലായതോടെ നിരാശരായി ആരാധകർ
ഒടിയൻ ആപ്പ്; ഒരു മിനിറ്റിൽ 300 ഡൗൺലോഡ്, അരമണിക്കൂറില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ്- ആപ്പ് തകരാറിലായതോടെ നിരാശരായി ആരാധകർ
മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കിയുള്ള ശ്രീകുമാർ ചിത്രം ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രം പ്രദർശനത്തിനൊരുങ്ങുമ്പോൾ പ്രൊമോഷന്റെ ഭാഗമായി ഒടിയന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ആപ്പ് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തകരാറിലാകുകയും ചെയ്‌തു.
എന്നാൽ ഇത് ടെക്‌നിക്കൽ ഇഷ്യൂ അല്ല, മറിച്ച് ആരാധകരുടെ ആവേശത്തോടെയുള്ള തള്ളിക്കയറ്റമാണ് ആപ്പ് തകരാറിലാകാൻ കാരണമായത്. ആപ്പ് പുറത്തിറക്കി 30 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഡൗണ്‍ലോഡ് ഒരു ലക്ഷത്തോളമെത്തി. ഒരു മിനിറ്റില്‍ 300 എന്ന നിലയിലായിരുന്നു ഡൗണ്‍ലോഡ്.
ആപ്പ് തകരാറിലായതോടെ ആരാധകര്‍ നിരാശരായിരിക്കുകയാണ്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്നും ആപ്പ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അറിയിച്ചു.