പിന്തുണ നൽകുന്നത് മീ ടൂവിന്; പിതാവിനെതിരെയുള്ള ആരോപണത്തില്‍ നന്ദിത ദാസ്
പിന്തുണ നൽകുന്നത് മീ ടൂവിന്; പിതാവിനെതിരെയുള്ള ആരോപണത്തില്‍ നന്ദിത ദാസ്
Publish Date: Wed, 17 Oct 2018 (13:00 IST)
Updated Date: Wed, 17 Oct 2018 (13:04 IST)
ചിത്രകാരനും പിതാവുമായ ജതിന്‍ ദാസിനെതിരെ ഉയര്‍ന്ന മീ ടൂ ലൈംഗികാരോപണ വിവാദത്തില്‍ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്ഥപെടുത്തുന്നുണ്ടെങ്കിലും മീ ടുവിനുള്ള പിന്തുണ തുടരുമെന്ന് ഫേസ്‌ബുക് പോസ്റ്റിലൂടെ നന്ദിത അറിയിച്ചു.
സ്ത്രീക്കും പുരുഷനും കാര്യങ്ങള്‍ സുരക്ഷിതമായി തുറന്നു പറയാന്‍ സാധിക്കണം. അതേസമയം കാമ്പയിന്റെ വീര്യം നഷ്ടപ്പെടാതിരിക്കുവാന്‍ ഉയര്‍ത്തുന്ന ആരോപണം സത്യമാവണമെന്നതും പ്രധാനമാണ്. സത്യം തെളിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ കാര്യത്തിൽ അതാണ് പറയാനുള്ളത് നന്ദിത ദാസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പതിനാല് വർഷങ്ങൾക്ക് മുമ്പ് ജതിന്‍ ദാസ് തന്നോട് മോശമായി പെരുമാറിയതായി ഒരു പേപ്പര്‍ നിര്‍മാണ കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജതിന്‍ദാസ് ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേയാണ് ജതിൽ ദാസിന്റെ മകൾ നന്ദിത ദാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.