കാട്ടിലൂടെ നടത്തം, പുഴയിൽ ചങ്ങാടത്തിൽ യാത്ര; മാൻ വേഴ്സസ് വൈൽഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി !

Webdunia
തിങ്കള്‍, 29 ജൂലൈ 2019 (16:14 IST)
ഡിസ്‌കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് എന്ന പരിപാടിയിൽ കാട്ടിലൂടെ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയുടെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. മാൻവേഴ്സസ് വൈൽഡിന്റെ അവതാരകനും അഡ്വഞ്ചററുമായ എഡ്‌വേർഡ് മിഖായേൽ ഗ്രിൽസ് തന്നെയാണ് പ്രധാനമന്ത്രിയോടൊപ്പമുള്ള എപ്പിസോഡിന്റെ ടീസർ പങ്കുവച്ചത്. 
  
വന്യ മൃഗങ്ങളുടെ സരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുത്തത്. ഉത്തരാഗണ്ഡിലെ ജിം കോർബെറ്റ് നാഷ്ണൽ പാർക്കിലൂടെയായിരുന്നു. പ്രധാനമന്ത്രിയുടെയും ബിയർ ഗ്രിൽസിന്റെയും യാത്ര. ഇരുവരും പുൽമെടുകളിലൂടെ നടക്കുന്നതും പുഴയിൽ ചങ്ങാടത്തിൽ യാത്ര ചെയ്യുന്നതും പരിപാടിയുടെ ടീസറിൽ കാണാം. 
 
'വർഷങ്ങളോളം ഞാൻ വനാന്തരങ്ങളിലും മലനിരകളിലുമാണ് താമസിച്ചിരുന്നത്. ആ കാലഘട്ടമാണ് ഇപ്പോഴും എന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. അതിനാൽ തന്നെ പ്രകൃതിയുടെ മടിത്തട്ടിലുള്ള ഇത്തരം ഒരു പരിപാടി എന്നെ ഏറെ ആകർഷിച്ചു'. പ്രധാനമന്ത്രി പറഞ്ഞു പരിപാടി ആഗസ്റ്റ് 12ന് രാത്രി 9 മണിക്ക് ഡിസ്‌കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments