ബിജെപിയിലേക്ക് കൂടുതൽ കോൺഗ്രസ് എംഎൽഎമാർ, രാജ്യത്ത് കോൺഗ്രസ് തകരുന്നു ?

തിങ്കള്‍, 29 ജൂലൈ 2019 (15:28 IST)
ഏറ്റവും വലിയ തകർച്ചയാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യത്ത് കോൺഗ്രസ് നേരിടുന്നത്. രണ്ടാം യു‌പിഎ സർക്കാർ നേരിട്ട വലിയ അഴിമതി ആരോപണങ്ങളാണ് കോൺഗ്രസിനെ അധികാരത്തിൽനിന്നും പുറത്താക്കിയത്. ഈ അവസരം കൃത്യമായി മുതലാക്കിയ ബിജെപി. അഞ്ച് വർഷംകൊണ്ട് എതിരിടാനാകാത്ത ശക്തിയായി വളരുകയും ചെയ്തു. 
 
ബിജെപിയുടെ ഈ വളർച്ചയാണ് കോൺഗ്രസിന്റെ തകർച്ചക്ക് കാരണം. കോൺഗ്രസിന്റെ കോട്ടകൾ എന്ന് പറയപ്പെട്ടിരുന്ന ഇടങ്ങൾ പോലും ബിജെപി കീഴടക്കി. സ്വന്തം മണ്ഡലമായ അമേഠിപോലും രാഹുൽ ഗാന്ധിക്ക് നഷ്ടമാവുകയും ചെയ്തു. ഇപ്പോൾ കോൺഗ്രസ് നേരിടുന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് എംഎൽഎ‌മാർ ബിജെപിയിലേക്ക് ചേക്കേറുന്നു.  
 
കർണാടകത്തിൽ ഇത് നമ്മൾ കണ്ടു. കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാരിനൊപ്പം ഉണ്ടായിരുന്ന എംഎൽഎമാരെ രാജിവെപ്പിച്ച് ബിജെപി കർണാടകയിൽ അധികാരത്തിലെത്തി. ബിജെപിക്കൊപ്പം ചേർന്നതിൽ മുഖ്യപങ്കും കോൺഗ്രസ് എംഎൽഎമാർ തന്നെ. മഹരാഷ്ട്രയിൽനിന്നും കുറഞ്ഞത് 50 കോൺഗ്രസ് എൻസിപി എംഎൽഎമാർ ബിജെപിയിലെത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ മഹാരഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജൻ. 
 
നിരവധി കോൺഗ്ര സ് എംഎൽഎമാർ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നു എന്നും ഇവർ പാർട്ടിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പച്ചതായുമാണ് ഗിരീഷ് മഹാജന്റെ വെളിപ്പെടുത്തൽ. കോൺഗ്രസിന്റെ ശക്തി പൂർണമായും ക്ഷയിപ്പിക്കുക എന്ന ബിജെപി തത്രം വിജയം കാണുകയാണ്. 400ൻ മുകളിൽ സീറ്റുകളീൽ വിജയിച്ച് രജ്യം ഭരിച്ച പാര്യമ്പര്യമുള്ള പാർട്ടി 52 സീറ്റുകളിൽ ഒതുങ്ങി എന്നത് ഇത് വ്യക്തമാക്കുന്നതാണ്. 
 
ഒറ്റക്ക് മത്സരിച്ച് വിജയം നേടാൻ ഇപ്പോൾ കോൺഗ്രസിന് സാധിക്കില്ല. പ്രാദേശികമായി കൂടുതൽ ശക്തി പ്രാപിക്കാനുള്ള നിക്കങ്ങൾ പശ്ചിമ ബംഗാളിൽ ഉൾപ്പടെ ബിജെപി ആരംഭിക്കുകയും ചെയ്തിരികുന്നു. അത്നാൽ പ്രാദേശിക പാർട്ടികളെ കൂടെക്കൂട്ടുന്നത് പോലും ഇനി കോൺഗ്രസിന് ശ്രമകരമായി മാറും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അസാധാരണ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിയെ വട്ടംകറക്കിയ സ്പീക്കർ; കെ രമേശ് കുമാർ