നസ്രിയയെ നെഞ്ചോട് ചേർത്തുനിർത്തി ഫഹദിന്റെ കിടിലൻ പ്രസംഗം

ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (10:27 IST)
സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന്’ നടൻ ഫഹദ് ഫാസിൽ. സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ഹഫദ്.
 
ഇന്‍ഫോ പാർക്കിലായിരുന്നു പരിപാടി നടന്നത്. ഇരുവരേയും ഹർഷാരവത്തോടെയാണ് ടെക്കികൾ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസർ വിഡിയോ പ്രകാശനം ഇരുവരും ചേർന്ന് നിർവഹിച്ചു. സൈബർ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു. 
 
ഉദ്ഘാടനത്തിനു ശേഷം വേദിയിലേയ്ക്ക് തിരികെ പോകാനൊരുങ്ങിയ നസ്രിയയെ അരികിലേയ്ക്കു ചേർത്തി നിർ‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയിൽ; അന്വേഷണ സംഘം ഐജിയുമായി കൂടിക്കാഴ്‌ച നടത്തി