ഒമ്പതു വര്‍ഷത്തെ ലിവ്–ഇൻ റിലേഷന്‍; ഉപേക്ഷിച്ചു പോയ നടിയെ നടുറോഡില്‍ കൈയേറ്റം ചെയ്‌ത നടന്‍ അറസ്‌റ്റില്‍

ഒമ്പതു വര്‍ഷത്തെ ലിവ്–ഇൻ റിലേഷന്‍; ഉപേക്ഷിച്ചു പോയ നടിയെ നടുറോഡില്‍ കൈയേറ്റം ചെയ്‌ത നടന്‍ അറസ്‌റ്റില്‍

Webdunia
ഞായര്‍, 8 ജൂലൈ 2018 (11:45 IST)
ചലച്ചിത്ര നടിയേയും സഹോദരനെയും കൈയേറ്റം നടത്തിയെന്ന പരാതിയില്‍ ബംഗാളി ടിവി താരം ജോയ് കുമാർ മുഖര്‍ജിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. നടി സയന്തിക ബാനർജിക്കും സഹോദരനും നേര്‍ക്കായിരുന്നു ഇയാളുടെ ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

വെള്ളിയാഴ്ച രാത്രി ടോളിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ സയന്തിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നാണ് ജോയിയെ അറസ്റ്റ് ചെയ്തത്.

സുഹൃത്തുക്കളായിരുന്ന ജോയിയും സയന്തികയും ഒമ്പതു വർഷത്തോളം ലിവ്–ഇൻ റിലേഷനിൽ കഴിയുകയായിരുന്നു. അടുത്തിടെയാണു ഇരുവരും പിരിഞ്ഞത്.

സംഭവദിവസം സഹോദരനൊപ്പം വരുകയായിരുന്ന സയന്തികയുടെ കാര്‍ റോഡില്‍വെച്ച് ജോയ് തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു. പ്രശ്‌നത്തില്‍ ഇടപ്പെട്ട സായന്തികയുടെ സഹോദരനെയും ഇയാള്‍ കൈയേറ്റം ചെയ്‌തു. ഇതേ തുടര്‍ന്നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ജോയ് കാറിനു കേടുപാടുകൾ വരുത്തിയതായും പരാതിയിലുണ്ട്. സയന്തികയ്ക്കു പരുക്കുകളുണ്ടായിരുന്നില്ല.

സൗത്ത് കൊൽക്കത്തയിൽ ജോയിയും സയന്തികയും ചേർന്ന് 60 ലക്ഷം രൂപയ്‌ക്ക് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. അഞ്ചു ലക്ഷം രൂപ മാത്രമാണ് സയന്തിക തന്റെ ഷെയറായി നല്‍കിയത്. ബാക്കിയുള്ള തുക നല്‍കണമെന്നാവശ്യപ്പെട്ട് ജോയ് പതിവായി വാക്കുതര്‍ക്കം നടത്തുമായിരുന്നു. ഇതിന്റെ പെരിലാണ്  വഴിയില്‍ വെച്ച് സംഘര്‍ഷമുണ്ടായതെന്നും ജോയിയുടെ സഹോദരൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments