Webdunia - Bharat's app for daily news and videos

Install App

ഡബ്ല്യൂസിസിയ്‌ക്കെതിരായി 'അമ്മ'യിൽ പുതിയൊരു സ്‌ത്രീ കൂട്ടായ്‌മ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടങ്ങിയ കൂട്ടായ്‌മയുടെ പേരിൽ 'അമ്മ' കൂടുതൽ പ്രശ്‌നങ്ങളിലേക്ക്!

ഡബ്ല്യൂസിസിയ്‌ക്കെതിരായി 'അമ്മ'യിൽ പുതിയൊരു സ്‌ത്രീ കൂട്ടായ്‌മ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുടങ്ങിയ കൂട്ടായ്‌മയുടെ പേരിൽ 'അമ്മ' കൂടുതൽ പ്രശ്‌നങ്ങളിലേക്ക്!

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (12:43 IST)
'അമ്മ'യിലെ താരയുദ്ധം അവസാനിക്കുന്നില്ല. ഇപ്പോൾ ചർച്ചയായിരിക്കുന്നത് സംഘടനയിലെ വനിതാ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയാണ്. സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ സംസാരിക്കുന്നതിനായി കഴിഞ്ഞ ദിവസം രൂപീകരിച്ച സ്‌ത്രീകൂട്ടായ്‌മയിലൂടെയാണ് ഈ ഭിന്നത് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
 
12 അംഗങ്ങള്‍ അടങ്ങിയ വനിത കൂട്ടായ്മയ്ക്കാണ് ഇന്നലെ രൂപം നല്‍കിയിരുന്നത്. ഇതിനെതിരൊണ് ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെയിരിക്കുന്നത്. ഡബ്ല്യൂസിസിയ്‌ക്ക് എതിരെ എന്ന നിലയിൽ രൂപീകരിച്ചതാണ് അമ്മയിലെ പുതിയ സ്‌ത്രീ കൂട്ടായ്‌മയെന്നും സൂചനകൾ ഉണ്ട്.
 
കോടതിയുടെ നിർദ്ദേശ പ്രകാരം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയുന്നതിനായി മൂന്നു പേരടങ്ങുന്ന ഒരു സമിതിക്ക് രൂപം നല്‍കാനായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ ഇതിലേക്ക് മറ്റ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു സ്ത്രീ കൂട്ടായ്മ രൂപീകരിക്കുന്നത് മോഹന്‍ലാല്‍ അറിഞ്ഞിരുന്നില്ല. അങ്ങനെ ഒരു സ്ത്രീ കൂട്ടായ്മ ചേരേണ്ട കാര്യം ഇല്ലെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്.
 
കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വർ‍, മഞ്ജു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കിയത്. ഇതില്‍ ലക്ഷ്മി പ്രിയ, ഉഷ, സീനത്ത്, ബീന ആന്റണി, തസ്‌നി ഖാന്‍, ലിസി ജോസഫ്, ഷംന കാസിം, പ്രിയങ്ക എന്നിവരെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാൽ, എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസ് കൂട്ടായ്മ രൂപീകരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല.
 
മീറ്റുവിന്റെ പോലും ആവശ്യം ഇല്ല എന്ന നിലപാട് എടുത്ത കെപിഎസി ലളിതയ്ക്ക് സ്ത്രീ കൂട്ടായ്മയുടെ ചുമതല നല്‍കിയത് പ്രശ്നമായി നിൽക്കുമ്പോൾ അംഗങ്ങള്‍ എത്തുന്നതിന് മുമ്പായി ഇതില്‍ ഉള്‍പ്പെട്ട ഭാരവാഹികളെ ഇടവേള ബാബു പ്രഖ്യാപിച്ചതും മറ്റൊരു എതിര്‍പ്പിനും കാരണമായിട്ടുണ്ട്. സീനത്തും ഉഷയുമാണ് കൂട്ടായ്മയ്ക്ക് എതിരെ എതിര്‍പ്പുമായി രംഗത്ത് എത്തിയത്. തസ്‌നി ഖാനും ബീന ആന്റണിയും ലിസ് ജോസഫും ഇവരെ പിന്തുണയ്‌ക്കുകയും ചെയ്‌തു.    
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നത് വെളിപ്പെടുത്തേടുത്തേണ്ട കാര്യം ഇല്ല എന്നുമാണ് കെപിഎസി ലളിത പറയുന്നത്. ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കുന്ന ഒരു വ്യക്തിയോട് എങ്ങനെ സ്ത്രീകള്‍ ചെന്ന് പരാതി പറയും എന്നും എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments