ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ്? ഇടവേള ബാബുവിനോട് കയർത്ത് ദിലീപ്
ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ്? ഇടവേള ബാബുവിനോട് കയർത്ത് ദിലീപ്
ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരായി 'അമ്മ'യിൽ പരാതിപ്പെട്ടിരുന്നെന്ന് 'അമ്മ' ജനറൻ സെക്രട്ടറി ഇടവേള ബാബു. തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുന്നു എന്ന് നടി പറഞ്ഞതായാണ് ഇടവേള ബാബു പൊലീസിനോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പൊലീസിന് നല്‍കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തൽ.
നടി നൽകിയ പരാതിയിൽ കുറച്ച് വാസ്‌തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നെന്നും, എന്നാൽ അത് ദിലീപിനോട് ചോദിച്ചപ്പോൾ ആവശ്യമില്ലാത്ത കാര്യത്തിൽ എന്തിനാണ് ഇടപെടുന്നത് എന്ന പ്രതികരണമാണ് ലഭിച്ചതെന്നും ഇടവേള ബാബു മൊഴിയിൽ പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവെച്ച് നടന്ന സ്‌റ്റേജ് ഷോയ്‌ക്കിടെ ആക്രമണത്തിന് ഇരയായ നടിയും കാവ്യയും തമ്മിൽ വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദിഖ് പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാൽ, ഏതൊക്കെ സിനിമയില്‍ നിന്നാണ് തന്നെ ദിലീപ് ഒഴിവാക്കിയതെന്ന് നടി പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ല. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ചചെയ്‌തിട്ടില്ലെന്നും താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ടെന്നും, അത് അതാത് സമയത്ത് പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബു മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.