Publish Date: Thu, 16 May 2019 (17:39 IST)
Updated Date: Thu, 16 May 2019 (17:40 IST)
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കുടുംബവഴക്കും കടബാധ്യതയും മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കുടുംബപ്രശ്‌നങ്ങളെ കുറിച്ച് എഴുതിയ കുറിപ്പുകളും പൊലീസിന് വിശദമായെഴുതിയ ഒരു ബുക്കും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മരിച്ച ലേഖയുടെ ഭർത്താവിനെയും ഭർതൃമാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് തലേന്നും വീട്ടില്‍ വഴക്കുണ്ടായിരുന്നതായി ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞിരുന്നു. വസ്തു വില്‍പനയ്ക്ക് അമ്മ തടസം നിന്നതായും അതില്‍ തര്‍ക്കമുണ്ടായെന്നും ചന്ദ്രന്‍ പറഞ്ഞു. ഇവിടെ സ്ഥിരം എത്താറുള്ള മന്ത്രവാദിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസും വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശിനാഥന്‍ എന്നിവര്‍ റിമാന്‍ഡിലാണ്.