Webdunia - Bharat's app for daily news and videos

Install App

‘സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കരുത്, മാറ്റങ്ങൾ നല്ലതിന്’- അപർണയും നിമിഷയും പുതിയ ലോകത്തെ പുത്തൻപ്രതീക്ഷയായി മാറുന്നതിങ്ങനെ

നിമിഷയും അപർണയും ഈ പുതിയ ലോകത്തെ പുത്തൻപ്രതീക്ഷകൾ

എസ് ഹർഷ
ഞായര്‍, 10 ഫെബ്രുവരി 2019 (12:05 IST)
മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമയെന്ന് അഭിമാനത്തോടെ പറയാം. സിനിമയ്ക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും. ഡബ്ല്യുസിസിയുടെ വരവോട് കൂടെയാണ് ഈ മാറ്റത്തിനു ഒരു തുടക്കം ആയതെന്ന് ചിന്തിച്ചാൽ അതിൽ സത്യമുണ്ട് താനും. ‘സൂപ്പർതാരങ്ങളുടെ’ തലക്കനത്തിനും ആണധികാരത്തിനും കീഴെ കൈയ്യും കെട്ടി നിൽക്കുന്ന നിരവധി പേർ ഇപ്പോഴുമുണ്ട്. 
 
എന്നാൽ, നൂറ് പേരിൽ 10 പേർ ആ ‘ആണധികാര’ കോട്ടയിൽ നിന്നും പുറത്തുവന്നാൽ അത് തന്നെ ഒരു മാറ്റമാണ്. അങ്ങനെയൊരു മാറ്റമാണ് ഇപ്പോൾ മലയാള സിനിമ കണ്ടുകൊണ്ടിരിക്കുന്നത്. അവർ അഭിനയമികവ് കൊണ്ട് മാത്രമല്ല വ്യത്യസ്ത ആകുന്നത്, സ്ക്രീനിന് പുറത്ത് വ്യക്തിജീവിതത്തിൽ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പലപ്പോഴായി അഭിപ്രായങ്ങൾ പറയുന്നു.
 
സൂപ്പർതാരങ്ങൾ പലരും ഈ സാമൂഹ്യ പ്രതിബന്ധത കാണിക്കാത്തപ്പോഴാണ് ഇവർ തങ്ങളുടെ നിലപാടുകൾ തുറന്നു പറയുന്നതെന്ന് ഓർക്കണം. ഈ പുതിയ തലമുറയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന രണ്ട് നടിമാരാണ് അപർണ ബാലമുരളിയും നിമിഷ സജയനും. നേരത്തേ, ഡബ്ല്യുസിസി ഉയർത്തിവിട്ട ആ അലയൊളികൾ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവ് തന്നെയാണിവർ.  
 
ശബരിമല വിഷയത്തിൽ നിമിഷ നേരത്തേ അഭിപ്രായം പറഞ്ഞിരുന്നു. ശബരിമലയിൽ ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് തന്റെ നിലപാട് എന്നായിരുന്നു നിമിഷ പറഞ്ഞത്. ഒപ്പം,  മലയാള ഇൻഡസ്ട്രിയിൽ WCC പോലെയുള്ള സ്ത്രീ കൂട്ടായ്മകൾ രൂപപ്പെടുന്നതിൽ ആത്മവിശ്വാസം ഉണ്ടെന്ന് തുറന്നു പറയുകയുമാണ് നിമിഷ.
 
മീ ടൂ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാർക്കൊന്നും സിനിമാ മേഖലയിൽ ചൂഷണങ്ങൾ കുറയുന്നു എന്നാണ്​ വ്യക്തമാക്കുന്നതെന്നാണ് നിമിഷ വ്യക്തമാക്കിയത്. മൂന്ന് സിനിമകളിൽ മാത്രമാണ് നിമിഷ അഭിനയിച്ചിട്ടുള്ളത്. എന്നാൽ, മൂന്നിലേയും വ്യത്യസ്ത വേഷങ്ങളായിരുന്നു. മികച്ച ഒരു അഭിനേത്രി കൂടിയാണ് നിമിഷ.
 
സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യമായി  കാണാനാവില്ലെന്ന് നടി അപർണ ബാലമുരളിയും പറയുന്നു. സിനിമയിൽ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങൾ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അപർണയുടെ നിലപാട്. 
 
പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ‌ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments