Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ്പ രണ്ടാംഘട്ടം: ഭയപ്പെടേണ്ട സാഹചര്യമില്ല, രണ്ട് പേർ സുഖം പ്രാപിക്കുന്നു

നിപ്പ രണ്ടാംഘട്ടം: ഭയപ്പെടേണ്ട സാഹചര്യമില്ല

നിപ്പ രണ്ടാംഘട്ടം: ഭയപ്പെടേണ്ട സാഹചര്യമില്ല, രണ്ട് പേർ സുഖം പ്രാപിക്കുന്നു
കോഴിക്കോട് , തിങ്കള്‍, 4 ജൂണ്‍ 2018 (07:45 IST)
നിപ്പയുടെ രണ്ടാം ഘട്ടത്തിൽ ആശ്വാസം പകർന്ന് മൂന്നാം ദിവസവും. പുതിയതായി ആരിലും വൈറസ് ബാധ കണ്ടെത്തിയില്ല. രോഗലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ ഞായറാഴ്‌ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 2079 ആയി.
 
ഇതുവരെ, 18 പേരിൽ രോഗം സ്ഥിരീകരിക്കുകയും അതിൽ 16 പേർ മരിക്കുകയും ചെയ്‌‌തു. ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലത്തിൽ 205 പേരിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. നഴ്‌സിംഗ് വിദ്യാർത്ഥി ഉൾപ്പെടെയുള്ള രണ്ടുപേർ വൈറസ് മുക്തരായി വരികയാണ്.
 
മെയ് 17 ന് ശേഷം ആർക്കും രോഗബാധ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം നിയന്ത്രണവിധേയമായതിന്റ സൂചനയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ നിയന്ത്രണവിധേയമെന്ന് ആരോഗ്യ വിദഗ്ധർ