Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ്പ നിയന്ത്രണവിധേയമെന്ന് ആരോഗ്യ വിദഗ്ധർ

നിപ്പ നിയന്ത്രണവിധേയമെന്ന് ആരോഗ്യ വിദഗ്ധർ
, ഞായര്‍, 3 ജൂണ്‍ 2018 (17:40 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ നിയന്ത്രണ വിധേയമണെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ  നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പകരാനുള്ള സഹചര്യമില്ലെന്നും. ജൂൺ പകുതി കഴിഞ്ഞാൽ വൈറസിന്റെ വ്യപനം ഉണ്ടാകില്ലാ എന്നാണ് സാധ്യത.  
 
നിപ്പ ആദ്യം സ്ഥിരീകരിച്ച പേരാമ്പ്രയിൽ ഇനി നിപ്പ പകരാനുള്ള സാധ്യത ഇല്ലാ എന്ന് ആരോഗ്യ വിദഗ്ധർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിപ്പ ബാധിച്ച് മരിച്ചവരെല്ലാം തന്നെ രോഗം സ്ഥിരീകരിക്കുന്നതിനും നേരത്തെ വൈറസ് പകർന്ന ആളുകളാണ്. അവസാനമായി രോഗം സ്ഥിരീകരിച്ചതിന് 42 ദിവസങ്ങൾക്ക് ശേഷം ആർക്കും രോഗം ബാധിച്ചില്ലെങ്കിൽ പനി നിയന്ത്രണ വിദേയമാണ്.   
 
മുഖ്യ മന്ത്രി പങ്കെടുത്ത യോഗത്തിലാണ് ആരോഗ്യ വിദഗ്ധർ  ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൂത്തുക്കുടിയിലേത് നേരത്തെ തീരുമാനിച്ചുറപ്പിച്ച വെടിവെപ്പെന്ന് സീതാറാം യെച്ചൂരി