നിപ്പ: നിയന്ത്രണത്തിലേക്കെന്ന് സൂചന, മെയ് 17 ന് ശേഷം ആർക്കും രോഗബാധ ഉണ്ടായിട്ടില്ല

നിപ്പ: നിയന്ത്രണത്തിലേക്കെന്ന് സൂചന

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (08:08 IST)
നിപ്പയുടെ രണ്ടാം ഘട്ടത്തിൽ ആശ്വാസം പകർന്ന് നാലാം ദിവസവും. അതുകൊണ്ടുതന്നെ നിപ്പ നിയന്ത്രണത്തിലേക്കെന്നുള്ള സൂചനയാണിത് നൽകുന്നത്. പുതിയതായി ആരിലും വൈറസ് ബാധ കണ്ടെത്തിയില്ല. ഭയം അകന്നുതുടങ്ങിയതോടെ ജില്ലയിൽ ജനജീവിതം പഴയതുപോലെ ആകാൻ തുടങ്ങി.
 
തിങ്കളാഴ്‌ച ലഭിച്ച 18 പരിശോധനാ ഫലങ്ങളിലും വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത അറിയിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ ഞായറാഴ്‌ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 2079 ആയി.
 
ഇതുവരെ, 18 പേരിൽ രോഗം സ്ഥിരീകരിക്കുകയും അതിൽ 16 പേർ മരിക്കുകയും ചെയ്‌‌തു. ഇതുവരെ ലഭിച്ച 223 പേരുടെ പരിശോധനാ ഫലത്തിൽ 205 പേരിലും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. നഴ്‌സിംഗ് വിദ്യാർത്ഥി ഉൾപ്പെടെയുള്ള രണ്ടുപേർ വൈറസ് മുക്തരായി വരികയാണ്.
 
മെയ് 17 ന് ശേഷം ആർക്കും രോഗബാധ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം നിയന്ത്രണവിധേയമാണെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്; നേതാക്കള്‍ക്ക് നോട്ടീസ് നല്‍കി

ഇ.ഡി പേടിയില്‍ ജീവനൊടുക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ്; നടുക്കം

ഓഫീസ് ലാപ്ടോപ്പില്‍ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

ഭാര്യക്ക് അവിഹിതമെന്ന് സംശയം; വീടിന് തീയിട്ട ഭര്‍ത്താവ് അറസ്റ്റില്‍

എൻസിപിയിൽ നിർണായക ചർച്ചകൾ, അജിത് പവാറിൻ്റെ പിൻഗാമിയായി സുനേത്ര ഉപമുഖ്യമന്ത്രിയായേക്കും

അടുത്ത ലേഖനം
Show comments