ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ, ടൊവിനോ മച്ചാൻ പൊളിയാണ്- കിടിലൻ ഈ തീവണ്ടി!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (13:51 IST)
യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളിൽ എത്തി. നീണ്ട് നീണ്ട് ഗണപതിയുടെ കല്യാണം പോലെ ആകുമോയെന്ന് ആരാധകർ ഭയന്ന ചിത്രമായിരുന്നു തീവണ്ടി. അല്ലെങ്കിലും തീവണ്ടി എന്നാ കറക്ട് സമയത്ത് ഓടിയിട്ടുള്ളതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. 
 
ചിത്രത്തിന്റെ റിലീസിംഗ് പക്ഷേ എവിടെയും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാൻ. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡിയിലൂടെയാണ് തീവണ്ടി മുന്നേറുന്നത്. പൂർണമായും ഒരു കഥാപാത്രമായി മാറാൻ തനിക്ക് കഴിയുമെന്ന് ടൊവിനോ തെളിയിച്ചിരിക്കുകയാണ്.
 
യൂത്തന്മാർക്കിടയിലുള്ള പുകവലിയും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ തുടക്കം. സാധാരണക്കാരനായ ബിനീഷിന്റെ ജീ‍വിതമാണ് സിനിമ പറഞ്ഞ് പോകുന്നത്. ദിവസങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ അവന്‍റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അത് അവനിലുണ്ടാക്കുന്ന മാറ്റവുമാണ് തീവണ്ടി.
 
എല്ലാ തരം പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന തരത്തിലുള്ള ചേരുവകളാണ് ചിത്രത്തിലുള്ളത്. നാടൻ ലുക്കിലുള്ള നായകനും നായികയും മറ്റുള്ളവരും പ്രേക്ഷകരെ രസിപ്പിക്കുമെന്ന് ഉറപ്പ്. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി എത്തുന്നതിനിടയില്‍ അഭിനയമില്ല ജീവിതമാണ് ഇവിടെ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 
 
സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സുരഭി ലക്ഷ്മി, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിട്ടുള്ളത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ അവർ മനോഹരമാക്കി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചന്തുവിനെ തോൽ‌പ്പിക്കാൻ ആകില്ല മക്കളേ, പക്ഷേ മധുരരാജയിൽ എവിടെയാ ചന്തു?- വൈശാഖ് തന്നെ പറയുന്നു