പരാതി പരിഹാര സമിതി; ഡബ്ല്യൂസിസിയുടെ ഹർജിയിൽ 'അമ്മ'യ്‌ക്ക് ഹൈക്കോടതി നോട്ടീസ്

പരാതി പരിഹാര സമിതി; ഡബ്ല്യൂസിസിയുടെ ഹർജിയിൽ 'അമ്മ'യ്‌ക്ക് ഹൈക്കോടതി നോട്ടീസ്

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:11 IST)
താര സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന ഡബ്ല്യൂസിസിയുടെ ഹർജിയിൽ സർക്കാരിനും താരസംഘടനയ്‌ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലുമാണ് ഹർജിക്കാർ.
 
ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാൻ നിയമം സൊസൈറ്റികൾക്ക് ഉൾപ്പെടെ ബാധകമാണ്. അമ്മ സംഘടനയിൽ ഇത്തരം സംവിധാനമില്ലാത്തതു നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. 
 
സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങള്‍ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിൽ, പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു. പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ ‘അമ്മ’യ്ക്കു നിയമപരമായ ബാധ്യതയുണ്ടെന്നു പ്രഖ്യാപിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇതിൽ നിലപാട് അറിയിക്കാനാണ് 'അമ്മ'യ്‌ക്കും സർക്കാരിനും നോട്ടീസ് അയച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

നിങ്ങളുടെ ജോലിയും എഐ ഏറ്റെടുക്കും? മുന്നറിയിപ്പുമായി ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ

അടുത്ത ലേഖനം
Show comments