Webdunia - Bharat's app for daily news and videos

Install App

അന്ന് എല്ലാവരുടെയും മുമ്പിൽ വച്ച് ഒരു ദിവസം മുഴുവൻ അലൻസിയർ പാന്റിന്റെ സിബ്ബ് തുറന്നിട്ടു!

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (15:47 IST)
വ്യത്യസ്‌തമായ പ്രതിഷേധ മാര്‍ഗങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സിനിമാ താരമാണ് അലന്‍സിയര്‍. എന്നും ഇടതുപക്ഷ സഹയാത്രികൻ. ഇപ്പോൾ മീടൂ വിവാദത്തിൽ അലൻസിയർ കുടുങ്ങുമ്പോൾ ഇടതുപക്ഷത്തിന് നഷ്ടമാകുന്നത് സമര പോരാട്ടങ്ങളുടെ വ്യത്യസ്തമുഖമാണ്. ഇടതുപക്ഷത്തിനൊപ്പമാണെങ്കിലും പലപ്പോഴും ഇടതു നേതാക്കൾക്കെതിരെയും അലൻസിയറുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
 
കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിലും അലൻസിയർ വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗമാണ് സ്വീകരിച്ചത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒരു പ്രതികരണം ജനാധിപത്യത്തിന് നിരക്കാത്തതെന്ന് വ്യക്തമാക്കിയ അലന്‍‌സിയര്‍ ഷൂട്ടിംഗ് ലോക്കേഷനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാന്റിന്റെ സിബ്ബ് തുറന്നിട്ടാണ് പ്രതിഷേധിച്ചത്.
 
സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെയുടെ പ്രസ്‌താവനയ്‌ക്കെതിരെ കണ്ണുകെട്ടി ചവറ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയായിരുന്നു അലന്‍‌സിയറിന്റെ പ്രതിഷേധം.
 
സംവിധായകന്‍ കമലിനെതിരെ ബിജെപി നടത്തിയ പ്രസ്‌താവനയും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്ന ആവശ്യത്തിനുമെതിരെ ഏകാംഗനാടകം കളിച്ചാണ് അലന്‍‌സിയര്‍ പ്രതിഷേധിച്ചത്. മൂന്നാറിലെ പൊമ്പിളൈ ഒരുമയെ മന്ത്രി എംഎം മണി അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിനെതിരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സാരിചുറ്റി കൂളിംഗ് ഗ്ലാസുമായി എത്തിയാണ് താരം പ്രതിഷേധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments