'അമ്മ'യ്‌ക്ക് കൃത്യ സമയത്ത് മറുപടി നൽകുമെന്ന് പാർവതി
'അമ്മ'യ്‌ക്ക് കൃത്യ സമയത്ത് മറുപടി നൽകുമെന്ന് പാർവതി
താരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന് ഡബ്ല്യുസിസി അംഗമായ നടി പാര്‍വതി. അമ്മയുടെ ഔദ്യോഗിക പ്രസ്ഥാവന സിദ്ദിഖിന്റേതാണോ ജഗദീഷിന്റേതാണോ എന്ന് 'അമ്മ'യ്‌ക്ക് തന്നെ വ്യക്തതയില്ല.
മഹേഷ് അവരുടെ പ്രതിനിധി അല്ല എന്നാണിപ്പോള്‍ അമ്മ പറയുന്നതെന്നും പാര്‍വതി പറഞ്ഞു. തങ്ങള്‍ക്കെതിരെയുണ്ടാവുന്ന നടപടിയില്‍ ഭയമില്ല ഏതെങ്കിലും ഒരു കാര്യത്തില്‍ നടപടിയുണ്ടായിക്കണ്ടാല്‍ മതിയെന്നും പാര്‍വതി പറഞ്ഞു.
ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടിയെന്നോണം അമ്മ സംഘടനയെ പ്രതിനിധീകരിച്ച് സിദ്ദിഖും കെപിഎസിഇ ലളിതയും ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. അതിന് ശേഷമാണ് പാർവതി അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.