ഇനി പ്രതീക്ഷ വേണ്ട, ആ കേസും ദിലീപിന് പുലിവാലാകും!

ദിലീപിനെതിരെ മറ്റൊരു കേസ് കൂടി!

Webdunia
വ്യാഴം, 15 മാര്‍ച്ച് 2018 (12:59 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കൂടാതെ നടന്‍ ദിലീപിനെതിരെ മറ്റൊരു കേസ് കൂടി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമിയിടപാട് വിഷയത്തില്‍ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. 
 
നേരത്തേ താരത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപ് ഭൂമി കൈയേറ്റം നടത്തിയെന്ന് ആരോപിച്ച് കെ.സി സന്തോഷ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും ദിലീപിന് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
 
ഈ റിപ്പോര്‍ട്ട് ആണിപ്പോള്‍ കോടതി തള്ളിയത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഭൂമിയില്‍ കൈയേറ്റമില്ലെന്ന് ലാന്‍ഡ് റവന്യൂ കമീഷണറുടെയും, ജില്ല സര്‍വേയറുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
 
സര്‍ക്കാര്‍ 1976ല്‍ കണ്ടുകെട്ടി പട്ടയഭൂമിയായി തിരിച്ച് വിറ്റ ഭൂമി നിയമപ്രകാരമാണ് വാങ്ങിയതെന്നാണ് ദിലീപിന്റെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മണലൂരില്‍ രവീന്ദ്രനാഥ് മത്സരിക്കും, യുഡിഎഫിനായി സുധീരന്‍ ഇല്ല; ബിജെപിക്കായി രാധാകൃഷ്ണന്‍

MA Baby: 'അദ്ദേഹം പണ്ട് മുതലേ അങ്ങനെയാണ്'; കളിയാക്കുന്നവര്‍ക്കു മറുപടിയുമായി സോഷ്യല്‍ മീഡിയ

ശങ്കരദാസിന്റെ അസുഖം എന്താണ്? ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ വിമര്‍ശനവുമായി കോടതി

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ചു

ഒളിവില്‍ കഴിയാന്‍ യുഡിഎഫ് നേതാക്കളുടെ സഹായം കിട്ടിയോ? ലീഗ് വനിത നേതാവ് ജയിലില്‍

അടുത്ത ലേഖനം
Show comments