Webdunia - Bharat's app for daily news and videos

Install App

90കളിലെ റോള കോള ബിസ്കറ്റ് തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങി പാർലേ !

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (18:30 IST)
80കളിലും 90കളിലും ജനിച്ചവരുടെ ബാല്യകാല സ്മരണകളിൽ ഒരു പ്രധാനപ്പെട്ട ഒന്നായിരിക്കും പർലേയുടെ റോള കോള ബിസ്കറ്റ്. പത്ത് വർഷങ്ങൾക്ക് മുൻപ് നിർമ്മാണം അവസാനിപ്പിച്ച റോള കോള ബ്രാൻഡ് ബിസ്കറ്റിനെ വിപണിയിൽ തിരികെ എത്തിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാർലേ‌യ്. പാർലേയ് പ്രൊഡക്റ്റ്സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
മലയാളിയായ സിദ്ദാർത്ഥ് സായി ഗോപിനാഥ് ഫെബ്രുവരിയിൽ പാർലേയെ ടാഗ് ചെയ്ത് ഒരു ട്വീറ്റാണ് റോള കോള ബിസ്കറ്റുകൾ വീണ്ടും വിപണിയിലെത്തിക്കാൻ പാർലേയ് തീരുമാനിച്ചതിന്റെ തുടക്കം. റോള കോള ബിസ്കെറ്റുകൾ തിരികെ മർക്കറ്റിലെത്തിക്കാൻ ഈ ട്വീറ്റിന് എത്ര റീ ട്വീറ്റുകൾ വേണം എന്നായിരുന്നു പർലേയെ ടാഗ് ചെയ്ത ട്വീറ്റിൽ ഗോപിനാഥ് ചോദിച്ചത്.
 
നിരവധി പേർ ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. ഇതോടെ പാർലേയ് ട്വീറ്റിന് മറുപടി നൽകി. റോള കോള ബ്സ്കറ്റുകൾ വീണ്ടും വിപണിയിലെത്തണമെങ്കിൽ #BringBackRolaCola എന്ന ഹാഷ്ടാഗിന് 10K റീട്വീറ്റ് ലഭിക്കണം എന്നായിരുന്നു പാർലേയുടെ മറുപടി. റീട്വീറ്റ് 10000ത്തിന് മുകളിൽ എത്തിയതോടെ റോള കോള ബിസ്കറ്റ് വിപണിയിൽ തിരികെ എത്തിക്കും എന്ന് പാർലേയ് പ്രഖ്യാപിക്കുകയായിരുന്നു.    

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം