Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാർവതിയുടെ ഉദ്ദേശം എന്ത്? പേര് വെളിപ്പെടുത്താതെയുള്ള ഈ തുറന്നുപറച്ചിൽ വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമോ?

സോഷ്യൽ മീഡിയ ചോദിക്കുന്നു, ഈ പ്രസ്ഥാവനയിലൂടെ നടി ഉദ്ദേശിക്കുന്നത് എന്താണ്?

പാർവതിയുടെ ഉദ്ദേശം എന്ത്? പേര് വെളിപ്പെടുത്താതെയുള്ള ഈ തുറന്നുപറച്ചിൽ വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമോ?
, ശനി, 7 ജൂലൈ 2018 (10:56 IST)
പാർവതിയുടെ വെളിപ്പെടുത്തലുകൾ അവസാനിക്കുന്നില്ല. സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി നടി പാര്‍വതി എത്തിയിരിക്കുകയാണ്. ആരുടെയും പേര് എടുത്ത് പറയാതെയുള്ള വെളിപ്പെടുത്തലിനൊപ്പം ആരെയും ശിക്ഷിക്കാനല്ല താനിത് പറയുന്നതെന്നും ഇതൊക്കെ സര്‍വസാധാരണം ആണെന്ന ബോധവത്ക്കരണത്തിനാണെന്നും പാര്‍വതി പറയുന്നു. മാതൃഭൂമി ദിനപത്രത്തിലെ താരങ്ങളും താഴെയുളള ഉറുമ്പുകളും എന്ന പരമ്പരയിലാണ് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
 
പാർവതിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എല്ലാം ഓപ്പണായി തുറന്നുപറയുന്ന പാർവതി പേരുവെളിപ്പെടുത്താതെ നടത്തിയ ഈ പ്രസ്ഥാവനയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്.
 
പാര്‍വതിയുടെ വാക്കുകൾ‍-
 
എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ.
 
നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക, പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല പറയുന്നത് . ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റു സ്ത്രീകളോട് പറയുകയാണ് . നിങ്ങള്‍ ന്യൂനപക്ഷമല്ല .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ കരിന്തണ്ടന്‍ ഇതാണ്, ലീലയ്‌ക്കൊപ്പമാണ്, നട്ടെല്ലുള്ള ലീലയ്‌ക്കൊപ്പം': വിനായകൻ