Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടിപ്പാടി നസ്‌രിയ എത്തുന്നു; കൂടെയിലെ 'പറന്നേ' ഗാനം പുറത്ത്

ആടിപ്പാടി നസ്‌രിയ എത്തുന്നു; കൂടെയിലെ 'പറന്നേ' ഗാനം പുറത്ത്

ആടിപ്പാടി നസ്‌രിയ എത്തുന്നു; കൂടെയിലെ 'പറന്നേ' ഗാനം പുറത്ത്
, വെള്ളി, 6 ജൂലൈ 2018 (13:59 IST)
ബാംഗ്ലൂര്‍ ഡെയ്സിന്‍റെ മഹാവിജയത്തിന് ശേഷം നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘കൂടെ’യുമായി അഞ്ജലി മേനോന്‍ എത്തുന്നത്. നസ്രിയ, പൃഥ്വിരാജ്, പാർവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ 'പറന്നേ' എന്ന ഗാനമാത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
 
ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഘു ദീക്ഷിത് ആണ്.
 
ബന്ധങ്ങളെക്കുറിച്ചുള്ള കഥയാണ് ‘കൂടെ’യിൽ പറയുന്നത്. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. സംവിധായകന്‍ രഞ്ജിത്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂലൈ ആറിന് ചിത്രം തിയറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കരിന്തണ്ടൻ എന്റെ സിനിമ': വെളിപ്പെടുത്തലുകളുമായി മാമാങ്കത്തിന്റെ സഹസംവിധായകൻ