കസബ വിവാദത്തില്‍ പേടിച്ച് ഓടില്ല: പാര്‍വതി

കസബ വിവാദത്തില്‍ ഏറെ വേദനിച്ചത് ചില സ്ത്രീകളുടെ നിലപാട്: പാര്‍വതി

Webdunia
ഞായര്‍, 8 ഏപ്രില്‍ 2018 (10:13 IST)
മമ്മൂട്ടിയുടെ കസബയെന്ന പൊലീസ് ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി ചോദ്യം ചെയ്ത നടി പാര്‍വതിക്ക് നേരെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. വിഷയത്തില്‍ ഒളിച്ചോടാന്‍ താല്‍പ്പര്യമില്ലെന്നും പേടിച്ച് പിന്മാറില്ലെന്നും നടി പറയുന്നു. 
 
കസബവിവാദത്തില്‍ തന്നെ ഏറ്റവും വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാടായിരുന്നെന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു. ‘ഞാനല്ല ആദ്യമായിട്ട് ആ സിനിമയെ വിമര്‍ശിച്ചത്. എനിക്ക് മുന്‍പും ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. പക്ഷേ, എനിക്ക് നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ എന്നെ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു‘. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
 
ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന് പലരും പറഞ്ഞു. എന്നാല്‍ അതോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.’ പാര്‍വ്വതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍

'പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, മര്യാദ പാലിച്ചില്ലെങ്കില്‍ അതിനനുസരിച്ചായിരിക്കും പ്രതികരണം': മുഖ്യമന്ത്രി

എനിക്ക് ബിജെപി വോട്ട് കിട്ടും; അമ്പലപ്പുഴയിൽ കോൺഗ്രസ്-ബിജെപി ഡീൽ, പരസ്യമായി പ്രസംഗിച്ച് സ്ഥാനാർഥി

പാചകവാതക പ്രതിസന്ധി: ഗാര്‍ഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം തള്ളി

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ; പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാന്‍ നിര്‍ദേശവുമായി കെഎസ്ഇബി

അടുത്ത ലേഖനം
Show comments