കോമണ്‍‌വെല്‍ത്ത് ഗെയിംസ്; നാലാം ദിനത്തില്‍ 10 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

ആറു സ്വര്‍ണ്ണവും രണ്ടു വെള്ളിയും സ്വന്തമാക്കി ഇന്ത്യ

Webdunia
ഞായര്‍, 8 ഏപ്രില്‍ 2018 (10:00 IST)
കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. നാലാം ദിനമായ ഇന്ന് ഇതുവരെ രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഉറച്ച് നില്‍ക്കുകയാണ്. ആതിഥേയരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.
 
സെമിയിൽ കടന്ന ബോക്സിങ് താരം മേരി കോമിലൂടെ വനിതാ വിഭാഗം ബോക്സിങ്ങിലും മെഡലുറപ്പിച്ചു. ഇതോടെ ആകെ ആറു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്. 
 
ഇന്നലെ ഭാരദ്വഹനത്തിൽ നിന്നും ഇന്ത്യ നാലാം സ്വർണ്ണം സ്വന്തമാക്കിയിരുന്നു. പുരുഷൻമാരുടെ 85 കിലൊ വിഭാഗത്തിൽ വെങ്കട് രാഹുല്‍ രഗാലയാണ് ഇന്ത്യക്ക് നാലാം സ്വർണ്ണം നേടിതന്നത് 338 കിലൊയാണ് വെങ്കട് രാഹുല്‍ര ഉയർത്തിയ ഭാരം.  
 
നേരത്തെ പുരുഷന്മാരുടെ 77 കിലൊ വിഭാഗത്തിൽ സതീഷ് കുമാര്‍ ശിവലിംഗയും സ്വർണ്ണം നേടിയിരുന്നു വനിതകളുടെ 53 കിലോ ഭാരദ്വഹനത്തില്‍ റെക്കോർഡിട്ടാണ് സഞ്ജിത ചാനു ഇന്ത്യയുടെ സ്വർണ്ണനേട്ടത്തിന് തുടക്കമിട്ടത്. പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തി ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു. 
 
ഭാരോദ്വഹനം 69 കിലോഗ്രാം വിഭാഗത്തിൽ പൂനം യാദവ്, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കർ എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ തന്നെ ഹീന സിദ്ദു വെള്ളിയും നേടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments