Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഡബ്ല്യുസിസിയിലെ എല്ലാവർക്കും അവസരം കുറഞ്ഞു, ആരും വിളിക്കുന്നില്ല’- തുറന്നു പറച്ചിലുകൾ പാരയായെന്ന് പാർവതി

‘ഡബ്ല്യുസിസിയിലെ എല്ലാവർക്കും അവസരം കുറഞ്ഞു, ആരും വിളിക്കുന്നില്ല’- തുറന്നു പറച്ചിലുകൾ പാരയായെന്ന് പാർവതി
, വെള്ളി, 2 നവം‌ബര്‍ 2018 (10:58 IST)
ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് വനിതാ പ്രവർത്തകർക്കായി ഒരു സംഘടന ആരംഭിച്ചത്. കേരളാത്തിൽ ഡബ്ല്യുസിസി എന്ന സംഘടന നിലവിൽ വന്നതോടെ പലരും അഭിനന്ദനം അറിയിച്ചിരുന്നു. എന്നാൽ, ഡബ്ല്യുസിസിയും അതിലെ അംഗങ്ങളും ഇപ്പോൾ പ്രതിസന്ധികൾക്ക് നടുവിലാണ്. 
 
ഇങ്ങനൊരു സംഘടനാ ഉണ്ടായിട്ടും സർക്കാർ പിന്തുണച്ചിട്ടും സെക്ഷ്വൽ ഹരാസ്മെൻറെ ഇല്ലെന്നാണ് മറ്റു സംഘടനകൾ പറയുന്നത് പാർവതി വെളിപ്പെടുത്തുന്നു. സംഘടനക്കുള്ളിൽ നിൽക്കുന്ന സ്ത്രീകളും ഇതിനെ പിന്തുണക്കുന്നു. നിങ്ങൾ പരാജയപെട്ട സ്ത്രീകൾ ആണെന്ന് സംവിധായകരും നിര്മാതാക്കളുമെല്ലാം ഞങ്ങളോട് പറയുന്നു.
 
എല്ലാ ഭാഷയിലും തുറന്നു പറഞ്ഞാലും അവസരങ്ങൾ ലഭിക്കും. എന്നാൽ മലയാള സിനിമയിൽ അങ്ങനെ അല്ല. ഞങ്ങളുടെ സംഘടനയിലെ സ്ത്രീകൾക്ക് അവസരം കുറഞ്ഞു. നിങ്ങളുടെ പേര് ഡബ്ല്യുസിസിയുമായി ചേർക്കപെടുന്ന നിമിഷം നിങ്ങൾ ഒഴിവാക്കപ്പെടുകയാണ്. തുറന്നു പറച്ചിലുകൾ നടത്തിയതോടെ അവസരങ്ങൾ ലഭിക്കുന്നില്ല.  
 
ബോളിവുഡിലെ അവസ്ഥ കാണുമ്പോൾ അസൂയ തോന്നുന്നുവെന്നും മീ ടൂ വെളിപ്പെടുത്തലുകള്‍ നടത്തിയവര്‍ക്ക് പോലും സുരക്ഷയും അവസരങ്ങളും നല്‍കുകയാണ് ബോളിവുഡും ഹോളിവുഡുമൊക്കെ എന്നും താരം പറഞ്ഞു. എന്നാല്‍ മലയാളത്തിൽ നടക്കുന്നത് ഇങ്ങനെയല്ല. അവസരം നിഷേധിക്കില്ലെന്ന് പരസ്യമായി പറയുന്നതിനിടയിലും, തുറന്നുപറച്ചിലുകളുമായെത്തുന്നവര്‍ക്കും അക്രമത്തിനെതിരെ പ്രതികരിക്കുന്നവരുടേയും അവസരങ്ങള്‍ കളയുകയാണ് ചെയ്യുന്നത്. തങ്ങളുടെ കാര്യത്തില്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുന്നു.
 
തന്റെ വീട്ടുകാർ വരെ പേടിച്ചുനിൽക്കുകയാണ് ഇപ്പോഴെന്നും താരം പറഞ്ഞു. 'വീട് വരെ അഗ്നിക്കിരയാക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിട്ടും ഒരൊറ്റ സിനിമയിലേക്കുള്ള അവസരമാണ് തനിക്ക് ലഭിച്ചതെ'ന്നും താരം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതെന്താ പക്ഷി കാഷ്‌ഠമോ?:- മോദിയെ ട്രോളി ദിവ്യ സ്‌പന്ദന