സിസ്റ്റർ ലൂസി കളപുരയ്ക്കൽ ബ്ലാക്ക് മാസിന്റെ ആൾ; അധിക്ഷേപവുമായി പി സി ജോര്‍ജ്
സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുതെന്നും അത് വായിച്ചാൽ ആളുകൾ ജീവൻ ഒടുക്കുമെന്ന് പി സി ജോർജ് പറഞ്ഞു.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വീണ്ടും അപമാനിച്ച് എംഎൽഎ പിസി ജോര്‍ജ്. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുതെന്നും അത് വായിച്ചാൽ ആളുകൾ ജീവൻ ഒടുക്കുമെന്ന് പി സി ജോർജ് പറഞ്ഞു. മോശമായ സ്ത്രീയാണ് ലൂസിയെന്ന് പിസി ജോര്‍ജ് ആക്ഷേപി ച്ചു. കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.
അച്ചന്മാരുടെ പേര് ആത്മകഥയില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും അപ്പോൾ പറയേണ്ടതല്ലേ ഇതൊക്കെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആദ്യ പരാതിയില്‍ മറ്റെ പണി ചെയ്തു എന്ന് കന്യാസ്ത്രീ പറഞ്ഞില്ലല്ലോയെന്നും പിസി ആക്ഷേപിക്കുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. നിലവില്‍ ആറ് കേസുണ്ട്, ഇനി ഒന്നുകൂടി വയ്യ, അതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ് പറയുന്നു.